March 15, 2026

ശസ്ത്രക്രിയക്ക് മണിക്കൂറുകൾ മാത്രം: കീർത്തന്റെ കുടുംബം നെട്ടോട്ടമോടുന്നു.

0
IMG_20171117_112620
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകൻ കീർത്തൻ പുഞ്ചിരിക്കുമ്പോഴും യോഗേഷിന്റെ നെഞ്ച് പിടയുകയാണ്. ഹൃദയത്തിന്റെ ദ്വാരവും   അന്നനാളത്തിന് ചുറ്റുമുള്ള ഞരമ്പുകൾ പിണഞതും ശസ്ത്രക്രിയ നടത്തണം. ഡോക്ടർ നിശ്ചയിച്ച ശസ്ത്രക്രിയക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ആശുപത്രിയധികൃതർ കെട്ടി വക്കാൻ പറഞ പണം ആരിൽ നിന്ന് കണ്ടെത്തുമെന്നറിയാതെ നെട്ടോട്ടമോടുകയാണ് യോഗേഷും കുടുംബവും. ബത്തേരി കൈപ്പഞ്ചേരി വാട്ടർ ടാങ്കിന്  സമീപം വാടകക്ക് താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായ യോഗേഷും പൂർണ്ണ ഗർഭിണിയായ ഭാര്യ മംഗളാഭായിയും ചേർന്ന് പലയിടത്തും അലഞ്ഞങ്കിലും ഫലമുണ്ടായില്ല.  കോൺക്രീറ്റ് പണിയെടുത്ത് യോഗേഷ് അര ലക്ഷത്തോളം രൂപ സംഘടിപ്പിച്ചു. ഇനി എല്ലാ ചിലവുകൾക്കുമായി ഒരു ലക്ഷം രൂപ കൂടി വേണം. 

    കർണാടകയിലെ എച്ച്.ഡി. കോട്ടയിലായിരുന്നു ഇവരുടെ കുടുംബം.ജോലി തേടിയാണ് വയനാട്ടിലെത്തിയത്. ആറ് മാസം മുമ്പാണ് കുട്ടിയുടെ രോഗാവസ്ഥ കണ്ടു പിടിച്ചത്. അതിന് ശേഷം പുട്ടപർത്തി അടക്കം നിരവധി സ്ഥലങ്ങളിൽ  ചികിത്സക്കായി സമീപിച്ചു. ഒടുവിൽ മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ചിലവിന്റെ ഒരു വിഹിതം അടച്ചാൽ ശസ്ത്രക്രിയ നടത്താമെന്ന് അറിയിച്ചു. അതു പ്രകാരം നിശ്ചയിച്ച ഹൃദയ ശസ്ത്രക്രിയ   അടുത്ത ദിവസം നടക്കും. അതിനായി കനിവുള്ളവർ സഹായിക്കണമെന്നു മാത്രം. 
യോഗേഷ് ടlo തവരൻ അയക,  അക്കൗണ്ട് നമ്പർ 85049867656 .IFC SBIN 0 RR CKGB കാവേരി ഗ്രാമീൺ ബാങ്ക് ബ്രാഞ്ച്: മടക്കേര ,എച്ച്.ഡി.കോട്ട, കർണാടക. എന്ന വിലാസത്തിൽ പണം അയക്കാൻ താൽപ്പര്യപ്പെടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *