November 15, 2025

നല്ല മനുഷ്യന്റെ ഉത്തരവാദിത്വവും രാഷ്ട്രീയ വീക്ഷണവുമാണ് വി.ജി.വിജയനെ മാധ്യമ പ്രവർത്തകനാക്കിയത്.ഒ.കെ.ജോണി.

0
IMG_20171117_115218

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അവാർഡിന് വേണ്ടി മാത്രം റോവിംഗ്  റിപ്പോർട്ടുകൾ തയ്യാറാക്കുന്നവരുടെ കാലത്ത് വി.ജി. വിജയനെ പോലുള്ളവർ  നടത്തിയ മാധ്യമ പ്രവർത്തന ശൈലി വേറിട്ടതായിരുന്നുവെന്ന്  പ്രമുഖ മാധ്യമ പ്രവർത്തകൻ ഒ.കെ. ജോണി പറഞ്ഞു.ദേശീയ മാധ്യമ ദിനാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആന്റ്  പബ്ലിക് റിലേഷൻസ് വകുപ്പും വയനാട് പ്രസ്സ് ക്ലബ്ബും ചേർന്ന് നടത്തിയ പരിപാടിയിൽ വി.ജി. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ആവലാതികൾ മാത്രം വാർത്തയാക്കുന്നത് ശരിയല്ല. വസ്തുതകളെ അപഗ്രഥിക്കുകയും  ബഹുസ്വരതയെയും ജനാധിപത്യത്തെ ബോധത്തെയും സ്പർശിക്കുകയും ഗ്രാമീണ റിപ്പോർട്ടിംഗിൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനമാണ് ഇന്നാവശ്യം .സാമൂഹ്യ മാധ്യമങ്ങൾ സാമൂഹ്യ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നതിനെ  കുറിച്ചും  ജാഗ്രത വേണം. പ്രൊഫഷണലുകൾ സോഷ്യൽ മീഡിയയിലും നവ മാധ്യമങ്ങളിലും ഇടപ്പെട്ടില്ലങ്കിൽ ആൻറി സോഷ്യൽ ന ടപടികൾ  ആകും ഉണ്ടാവുകയെന്നും ഒ.കെ. ജോണി പറഞ്ഞു. മാറിയ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർ  മനുഷ്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ചടങ്ങിൽ  പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചൻ അധ്യക്ഷത വഹിച്ചു. സായ്നാഥിനെ കൂടി പങ്കെടുപ്പിച്ച് കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ ഗ്രാമീണ റിപ്പോർട്ടിംഗിനെ കുറിച്ച് രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കാമെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു പറഞ്ഞു. മാധ്യമ നിക്ഷ്പക്ഷതയുടെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ ആർ.എസ്.ബാബു പ്രഭാഷണവും നടത്തി. സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഖാദർ പാലാഴി , പ്രസ് ക്ലബ്ബ് സെക്രട്ടറി  പി.ഒ. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *