November 15, 2025

കെ സി വൈ എം ജനജീവന്‍ ധര്‍ണ്ണ നാളെ

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജില്ലയില്‍ അനുദിനം വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തില്‍ പ്രതിഷേധിച്ച് കെ സി വൈ എ൦ മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ഫോറസ്റ്റ് ഓഫീസുകള്‍ക്ക് മുന്നിലും നവംബര്‍ 18 ന്  ജനജീവന്‍ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആന, കാട്ടപന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുകയും മനുഷ്യനെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവാവുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ കൊല്ലപ്പെട്ടാല്‍ റോഡ്‌ ഉപരോധം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തിയാല്‍ മാത്രമേ എന്തെങ്കിലും നടപടി ഉണ്ടാകുകയുള്ളു എന്ന അവസ്ഥയാണ് നിലവില്‍. വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ജനജീവന്‍ ധര്‍ണ്ണ നടത്തുന്നത്.  ജില്ലയില്‍  കല്‍പ്പറ്റ, മാനന്തവാടി,  ബത്തേരി, വരയാല്‍,പുല്‍പ്പള്ളി, നെയ്ക്കുപ്പ എന്നിവിടങ്ങളിലെ ഫോറസ്റ്റ് ഒഫീസുകള്‍ക്ക് മുന്നിലാണ് ധര്‍ണ്ണ നടത്തുന്നത്. ഡയറക്ടര്‍ ഫാ ലാല്‍ ജേക്കബ് പൈനുങ്കല്‍, പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി, ട്രഷറര്‍ ജിജോ പൊടിമാറ്റം  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *