തലമുറകൾക്കും ജീവജാലകങ്ങൾക്കും തണലേകാൻ ഇനി ഷാജിയുടെ പേപ്പർ പേനയും
മാനന്തവാടി:തലമുറകൾക്കും ജീവജാലകങ്ങൾക്കും തണലേകാൻ വിത്തുകൾ നിറച്ച പേനകൾ.ദേശിയ ,സംസ്ഥാന കർഷക അവാർഡ് ജേതാവ് മാനന്തവാടി വള്ളിയൂർക്കാവ്, ഇല്ലത്ത് വയൽ എളപ്പുപ്പാറ ഷാജിയാണ് വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനുമായി വിത്തുകൾ നിറച്ച പേപ്പർ പേനയുമായി ശ്രദ്ധേയനാകുന്നത്. അന്യം നിന്ന് പോകുന്ന മരവിത്തുകൾ ,ശിത കാല പച്ചക്കറികൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് പേപ്പർ കൊണ്ട് പേന നിർമ്മിക്കുന്നത്. 75 ശതമാനം വിത്തുകളും, 25 ശതമാനം മഷിയുമാണ് പേനയിൽ നിറക്കുന്നത്. ഉപയോഗിച്ച് കഴിയുമ്പോൾ വലിച്ചെറിയുന്ന ശീലം സമൂഹത്തിന് ഉള്ളതിനാൽ തന്നെ ഇങ്ങനെ വലിച്ചെറിയുന്ന പേനകളിലെ കടലാസ് ദിവസങ്ങൾക്കകം തന്നെ മണ്ണിൽ അലിഞ്ഞ് ഇല്ലാതാവുകയും അതൊടൊപ്പം തന്നെ പേനക്കുള്ളിലെ വിത്തുകൾ മണ്ണിൽ മുളച്ച് പൊങ്ങി വൃക്ഷങ്ങളും ചെടികളുമായി മാറുകയും ചെയ്യും. ഇതിലൂടെ നാമറിയാതെ തന്നെ പരിസ്ഥിതി സംരക്ഷണത്തിൽ നമ്മളും പങ്കാളികളാവുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള 3000 ത്തോളം പേനകൾ നിർമ്മിച്ച് ഷാജി വിതരണം ചെയ്ത് കഴിഞ്ഞു.ഇപ്പോൾ 2000 ത്തോളം പേനകളുടെ പണി പുരയിലാണ് ഷാജി. ഇന്ന് നമ്മുടെ മണ്ണിലും ജലസ്രോതസുകളും പ്ളാസ്റ്റിക് നിറഞ്ഞ് കവിഞ്ഞ് കിടക്കുകയാണ് ഇത്തരം സാഹചര്യത്തിൽ വലിയ പരിശീലന പരിപാടികൾ, ക്ളാസ്സുകൾ എന്നിവിടങ്ങളിൽ പേപ്പർ പേനകൾ നൽകുന്നതിലൂടെ പ്ളാസ്റ്റിക് ഉപയോഗം കുറക്കാൻ കഴിയുന്ന തൊടൊപ്പം വൃക്ഷങ്ങളും ചെടികളും വളരുന്നതിനും അതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാകും. പ്രകൃതിക്ക് തണലായി മാറുന്ന തൊടൊപ്പം പരമാവധി ആളുകളെ പ്രകൃതിസംരക്ഷണത്തിൽ പങ്കാളികളാക്കുക എന്നത് കൂടിയാണ് ഉദ്ദേശിക്കുന്നതെന്ന് ഷാജി പറഞ്ഞു. പേപ്പർ പേനകളിൽ വിത്ത് നിറച്ച് കൊണ്ടുള്ള ഈ സംരഭം കേരളത്തിൽ തന്നെ ആദ്യമായാണെന്നും പറയപ്പെടുന്നുണ്ട്. ഷാജിയുടെ വീടിനോട് ചേർന്നുള്ള കേദാരം ഫാംമിങ്ങ് സ്ക്കൂൾ സന്ദർശിക്കുന്നതിനും വിവിധ കൃഷിരീതികളെ കുറിച്ച് മനസ്സിലാക്കുന്നതിനുമായി വിദ്യാർത്ഥികളും കർഷകരും ഉൾപ്പെടെ നിരവധി ആളുകളാണ് നിത്യോന എത്തുന്നത്.






Leave a Reply