April 16, 2026

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത് ജനാധിപത്യ ധ്വംസനം

0
02-6
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ : ജാതിയുടേയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കേന്ദ്രത്തിലും കേരളത്തിലും സര്‍ക്കാരുകള്‍ പിന്‍തുടരുന്നതെന്ന് കെ പി സി സി അംഗം എന്‍ ഡി അപ്പച്ചന്‍
എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് ടി അജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഉമാശങ്കറിനെ അനുമോദിച്ചു. മുന്‍ കെ പി സി സി അംഗം വി എ മജീദ്, ജില്ലാ പ്രസിഡണ്ട് വി സി സത്യന്‍, ജില്ലാ സെക്രട്ടറി രമേശന്‍ മാണിക്കന്‍, ജില്ലാ ട്രഷറര്‍ മോബിഷ് പി തോമസ്, ഷാജി കെ ടി, നളിനി ആര്‍ പി, ലൈജു ചാക്കോ, ജോസ് കെ എ, ഗ്ലോറിന്‍ സെക്വീര തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഒ എം ജയേന്ദ്രകുമാര്‍, സര്‍വീസില്‍ നിന്നും വിരമിച്ച കെ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *