April 27, 2024

മാനന്തവാടി ടൗണിൽ കോഴിക്കോട് റോഡിൽ ഗതാഗത നിരോധനം

0
മാനന്തവാടി:നഗരത്തില്‍  കെ ടി ജംഗ്ഷനില്‍ റോഡ് ഇന്റര്‍ലോക്ക് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 18ന് വൈകുന്നേരം 6 മണി മുതല്‍ ഒരാഴ്ചത്തേക്ക്  വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കും.  തലശ്ശേരി റോഡില്‍ നിന്നും വരുന്ന ബസുകള്‍ സാധാരണ രീതിയില്‍ ബ്ലോക്ക്  ഓഫീസിന് മുന്‍വശം ആളെ ഇറക്കി ബസ് സ്റ്റാന്റില്‍ എത്തിയ ശേഷം കെ.എസ്.ഇ.ബി ഓഫീസിന് സമീപം സൗകര്യപ്രദമായ രീതിയില്‍ പാര്‍ക്ക് ചെയ്യുകയും, പുറപ്പെടേണ്ട സമയത്തിന് കൃത്യം 10 മിനിറ്റ് മുമ്പേ മാത്രം സ്റ്റാന്റില്‍ കയറേണ്ടതും ശേഷം എല്‍ എഫ് – സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – ഗാന്ധിപാര്‍ക്ക് ജംഗ്ഷന്‍ വഴി തലശ്ശേരി റോഡിലേക്ക് കയറേണ്ടതുമാണ്. മൈസൂര്‍ റോഡില്‍ നിന്നും വരുന്ന ബസ്സുകളും മേല്‍ പറഞ്ഞ പ്രകാരം  തന്നെ വരേണ്ടതും പോകേണ്ടാതുമാണ്. കൊയിലേരി ഭാഗത്തുനിന്നും  വരുന്ന  വാഹനങ്ങളും സ്റ്റാന്റില്‍ കയറിയതിനുശേഷം സെന്റ് ജോസഫ് ഹോസ്പിറ്റല്‍ വഴി തിരികെ പോകണം.
കോഴിക്കോട് ഭാഗത്തേക്ക് (പനമരം, കല്‍പ്പറ്റ, ബത്തേരി, വെള്ളമുണ്ട, കല്ലോടി) ഭാഗങ്ങളില്‍ നിന്നും വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ ബസ് സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കി പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രം സ്റ്റാന്റില്‍ കയറുകയും ശേഷം ടൗണില്‍ പ്രവേശിക്കാതെ തിരികെ പോകണം എന്നും
ബ്രാന്‍ പമ്പ് മുതല്‍ പൊലിസ് സ്റ്റേഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്നും പൊലിസ്, പി ഡബ്ലിയു ഡി,  നഗരസഭ അധികൃതര്‍ അറിയിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *