January 19, 2026

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് :തദ്ദേശസ്ഥാപനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണം – ജനാധിപത്യ കേരള കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ: പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡിന്റെ കാര്യത്തിൽ    തദ്ദേശസ്ഥാപനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്  ആവശ്യപ്പെട്ടു.വയനാട് ജില്ല നേരിടുന്ന ഗുരുതരമായ യാത്ര പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണുവാൻ കഴിയുന്ന 1994 ൽ സംസ്ഥാന ഗവൺമെന്റിന്റെ ദീർഘ നാളെത്തെ ശാസ്ത്രീയ പഠനങ്ങൾക്കും  സർവ്വേയക്കും ശേഷം പ്രഥമ പരിഗണന നൽകി 10 കോടി രൂപാ മുടക്കി 70% പണി പൂർത്തികരിച്ച പടിഞ്ഞാറത്തറ – പുഴിത്തോട് ബദൽ റോഡ് നിർമ്മാണം വിണ്ടും തുടങ്ങുവാൻ ജില്ലയിലെ  ബന്ധപ്പെട്ട ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ  അനുകൂലമായ തീരുമാനമെടുത്ത് പ്രമേയം പാസ്സാക്കി സംസ്ഥാന ഗവൺമെന്റിന് അപേക്ഷ സമർപ്പിക്കുവാൻ ഉടൻ തയ്യാറകണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് പടിഞ്ഞാറത്തറ മണ്ഡലം കൺവെൻഷൻ അവശ്യപ്പെട്ടു.        പൊതുമാരമത്ത് വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഡിസംബർ 3ന് പടിഞ്ഞാറത്തറ പൊതുമാരമത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തുവാൻ തിരുമാനിച്ചു. ജനപ്രതിധികളും ജില്ല കലക്ടറും മൗനം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ടി പി കുര്യക്കോസ് അദ്ധ്യക്ഷത വഹിച്ചു.കൺവെൻഷൻ ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.എ ആൻറണി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നിയോജക മണ്ഡല പ്രസിഡണ്ട്  ജോസഫ് കാവലം, കമൽ ജോസഫ്, എം.ഒ ജോസഫ്,അഡ്വ. ജോർജ്ജ് വാതുപറമ്പിൽ, വിൽസൺ നെടും കൊമ്പിൽ,  എ.പി കുര്യക്കോസ്, പീറ്റർ എം.വി, പോൾ മറ്റത്തിൽ, പീറ്റർ മച്ചുകുഴിൽ, സിബി ജോൺ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *