June 16, 2025

ബാലാവകാശ വാരാചരണം സമാപിച്ചു

0
07-1

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : ജില്ലാ ഭരണകൂടം, ചൈല്‍ഡ്‌ലൈന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കൗസില്‍ ഫോര്‍ ചൈല്‍ഡ്‌വെല്‍ഫയര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന ബാലാവകാശ വാരാചരണവും ചൈല്‍ഡ്‌ലൈന്‍ സെ ദോസ്തി ക്യാമ്പയിനും സമാപിച്ചു. ബാലാവകാശ ദിനത്തില്‍ സമാപന പരിപാടിയായി ജില്ലാതല സ്‌കൂള്‍ ലീഡേഴ്‌സ് മീറ്റും, കുട്ടികളുടെ ചിത്ര-ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു. ഫോട്ടോ ചിത്രപ്രദര്‍ശനം എഡിഎം കെ.എം. രാജു ഉദ്ഘാടനം ചെയ്തു.ലീഡേഴ്‌സ് മീറ്റില്‍ പങ്കെടുത്ത കുട്ടികള്‍ ജില്ലാ കലക്ടറുടെ ചേമ്പറിലെത്തി കലക്ടറെ സന്ദര്‍ശിക്കുകയും കുട്ടികളുടെ ജില്ലയിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയതു. കുട്ടികള്‍ ഉന്നയിച്ച പലകാര്യങ്ങളിലും അടിയന്തിര നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ചൈല്‍ഡ്‌ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ സി.കെ. ദിനേശന്‍, ജില്ലാ കോ-ഓഡിനേറ്റര്‍ മജേഷ് രാമന്‍, ലില്ലി തോമസ്, സതീഷ്‌കുമാര്‍ പി.പി, ലക്ഷ്മണന്‍ ടി.എ. അബ്ദുള്‍ ഷമീര്‍, സലീന. കെ.എം, രാകേഷ്, ഷിനി എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *