May 3, 2024

കലക്ടറുടെ സഫലം പരിപാടി പ്രഹസനമെന്ന്

0
കല്‍പ്പറ്റ: ജില്ലയില്‍ പരാതിപരിഹാര പ്രവര്‍ത്തനമെന്ന പേരില്‍ ജില്ലാ കലക്ടര്‍ നടത്തുന്ന സഫലം പരിപാടി പ്രഹസനമാണെന്ന് കാഞ്ഞിരത്തിനാല്‍ സമരസഹായ സമിതി കുറ്റപ്പെടുത്തി. പഞ്ചായത്തുകളില്‍ ചെന്ന് പരാതികളുണ്ടോ എന്നന്വേഷിക്കുന്ന കലക്ടര്‍, അദ്ദേഹത്തിന്റെ ഓഫീസിന് തൊട്ടുമുന്നില്‍ 829 ദിവസമായി നടക്കുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. സഫലം പരിപാടി ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി നല്‍കാന്‍ നടപടിയുണ്ടാവണം. ജില്ലയിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്‌നമായി മാറിയ ഈ കുടുംബത്തിന്റെ പരാതി പരിഹരിച്ചാവണം കലക്ടറുടെ പരാതി പരിഹാര പ്രവര്‍ത്തനം. അല്ലാത്ത പക്ഷം കലക്ടറുടേത് വെറും മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമായി മാത്രമേ കാണാന്‍ കഴിയു എന്നും സമിതി കുറ്റപ്പെടുത്തി. ചെയര്‍മാന്‍ എന്‍.ടി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പി ഷൈജല്‍, വി.എസ്. ജോസഫ്, പി.ടി പ്രേമാനന്ദന്‍, ലാലാജി ശര്‍മ്മ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *