January 19, 2026

ലക്ഷ്യ 2017 : മെഗാ തൊഴിൽ മേള 25 ന് മുട്ടിലിൽ

0
IMG_20171121_171923
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററും സംയുക്തമായി നടത്തുന്ന  ലക്ഷ്യ 2017 മെഗാ തൊഴിൽ മേള നവംബർ 25-ന് മുട്ടിൽ ഡബ്ല്യു.എം. ഒ ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുമെന്ന് സംഘാടകർ  കൽപ്പറ്റയിൽ  വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

18-നും 35-നും മധ്യേ പ്രായമുള്ള പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ആർക്കും മേളയിൽ തൊഴിൽ തേടി വരാം. രണ്ടായിരത്തിലധികം പേർക്ക് വിവിധ മേഖലകളിൽ തൊഴിലവസരമുണ്ടന്ന് ഇവർ പറഞു.  അഞ്ഞൂറിലധികം പേർ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള വർ സർട്ടിഫിക്കറ്റുകളുമായി രാവിലെ ഒമ്പത് മണിക്ക് കോളേജിൽ എത്തണം. 
 വാർത്താ സമ്മേളനത്തിൽ വയനാട് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ   എം.ആർ. രവികുമാർ , എംപ്ലോയ്ബിറ്റി സെന്റർ മേധാവി വിദ്യ വി. നായർ, ടി.അബ്ദുൾ റഷീദ്,, ബിജു അഗസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *