June 16, 2025

പ്രകൃതിസംരക്ഷണത്തിന്റെ പാഠം വിളിച്ചോതി വിദ്യാര്‍ഥികളുടെ ചിത്രരചന

0
IMG-20171121-WA0015

By ന്യൂസ് വയനാട് ബ്യൂറോ

പ്രകൃതിസംരക്ഷണത്തിന്റെ പാഠം വിളിച്ചോതി വിദ്യാര്‍ഥികളുടെ ചിത്രരചന 
മാനന്തവാടി:  പ്രകൃതിയെ വരച്ചും പറഞ്ഞും പാടിയും വിദ്യാർഥികളൊരുക്കിയ പ്രകൃതിസംരക്ഷണ ബോധവത്ക്കരണ പരിപാടി വ്യത്യസ്തമായി. വെള്ളമുണ്ട എ. യു. പി സ്കൂളിലെ അമ്പത് വിദ്യാർഥികളാണ് സ്കൂളിന്റെ ചുമരിൽ വലിച്ചുകെട്ടിയ വലിയ ക്യാൻവാസിൽ പ്രകൃതിയെ വരച്ചത് . മനുഷ്യരുടെ കടന്നുകയറ്റത്തിൽ നശിച്ചു കൊണ്ടിരിക്കുന്ന മരങ്ങളും, പുഴകളും മൃഗങ്ങളുംമൊക്കെയാണ് വിദ്യാര്‍ഥികളുടെ വരകളില്‍ നിറഞ്ഞത്. നാശത്തെ കുറിച്ച് പറഞ്ഞാൽ മാത്രം പോര, നശിക്കുന്നത് എന്തൊക്കെയാണെന്ന അറിവും  കൂടി ഉണ്ടാവേണ്ടതുണ്ട് എന്ന തിരിച്ചറിവില്‍ നിന്നുമാണ്  പ്രകൃതിയെ വരച്ച് പഠിക്കുക എന്ന പരിപാടിയിലേക്ക് വിദ്യാർഥികളെ എത്തിച്ചതെന്ന് പ്രധാനാധ്യാപിക എം. സി. പ്രേമലത പറഞ്ഞു. 
ആദിവാസി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചുമർചിത്ര രചനയിൽ പ്രകൃതിയുടെ വിവിധ ഭാവങ്ങൾ നിറഞ്ഞ നൂറു കണക്കിന് ചിത്രങ്ങളാണ് വരച്ചത്. അമ്പത് വിദ്യാർഥികൾ ചിത്രം വരക്കുമ്പോൾ മറ്റ് വിദ്യാർഥികൾ ഒപ്പം നിന്ന് പാടിയും പറഞ്ഞും ബോധവത്ക്കരണ പരിപാടികളില്‍ സജീവമായി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. ചിത്രകാരൻ പി. വി. ഏലിയാസ്, ബിജുഷ് .കെ. ജോർജ്, അബ്ബാസ്, കെ. ജി .രവീന്ദ്രൻ, പി .ഷൈല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.
പ്രകൃതി പഠനത്തിന്റെയും സംരക്ഷണത്തിന്റെയും  പുത്തൻ പാഠവും പഠനവുമായിരുന്നു ചിത്രരചന
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *