April 29, 2024

വൊക്കേഷണൽ പ്രൊഫഷണൽ കോഴ്സുകളിൽ കർഷകരുടെ മക്കൾക്ക് സംവരണം വേണം.

0
Img 20171121 165643
കൽപ്പറ്റ: വൊക്കേഷണൽ പ്രൊഫഷണൽ കോഴ്സുകളിൽ കൃഷിക്കാരുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.അനിൽകുമാർ ആവശ്യപ്പെട്ടു. കടക്കെണിയിൽപ്പെട്ട് ജപ്തി നടപടി നേരിടുന്ന കർഷകരെ വായ്പാ സമാശ്വാസ ഫണ്ട് നൽകി സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കൃഷി ജാലകം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 15 വരെയാണ് പരിപാടി. 

  അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ: പി.രാജേന്ദ്രന് ഹരിത കീർത്തി പുരസ്കാരവും കാൻസർ ബോധവൽക്കരണ പ്രചാരകൻ കെ.കെ. നാസറിന് ആരോഗ്യ മിത്ര പുരസ്കാരവും നെൽകർഷകനും പൊതു പ്രവർത്തകനുമായ ഏച്ചോം ഗോപിക്ക് പാഡിമിത്ര പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു. 
       എഫ്.എ.ഒ.ഐ. ദേശീയ ജനറൽ സെക്രട്ടറി കെ.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു മഹിളാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. പുഷ്പലത ., ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി, വനിതാ വികസന കോർപ്പറേഷൻ അംഗം അന്നമ്മ പൗലോസ് ,ഉഷ തമ്പി , ജൂൽ ത്രൂത് ചാക്കോ, കെ.രാധാകൃഷ്ണൻ , മാട്ടിൻ അലവി, സലാം പി.എം., പി.കെ., 'സി.കെ.സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *