May 8, 2024

കുടുംബശ്രീ;തൊഴില്‍ പരിശീലനം അപേക്ഷ ക്ഷണിച്ചു

0
കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ യുവതി യുവാക്കള്‍ക്ക് പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പു വരുത്തുന്ന ദീന്‍ ദയാല്‍ ഉപാദ്യായ – ഗ്രാമീണ കൗശല്യ യോജന (ഡിഡിയു – ജി.കെ.വൈ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
കോഴിക്കോട്, എറണാകുളം സെന്ററുകളിലായി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അഡ്വാന്‍സ്, മെഡിക്കല്‍ റെക്കോര്‍ഡ് ആന്റ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നീഷ്യന്‍ എീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള സ്ത്രീ, പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. കൂടാതെ കല്‍പ്പറ്റ സെന്ററില്‍ നടക്കു ഐ.ടി.ഇ.എസ്, സെയില്‍സ് അസോസിയേറ്റ്‌സ് എന്ന കോഴ്‌സുകളിലേക്ക് ന്യൂനപക്ഷവിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ അതാത് സി.ഡി.എസ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇതിനായി നവംബര്‍ 24, 25 തിയതികളില്‍ കമ്മ്യൂണിറ്റി വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ക്ലാസ്സുകളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് യാത്ര ബത്ത, യൂണിഫോം, പഠനോപകരണങ്ങള്‍ തുടങ്ങിയവ സൗജന്യമായി നല്‍കും. പരിശീലനം പൂര്‍ത്തിയാകുന്ന മുറക്ക് പ്രശ്‌സതമായ സ്ഥാപനങ്ങളില്‍ ഓണ്‍ ജോബ് ട്രെയിനിംഗും ഉറപ്പാക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *