May 8, 2024

പ്ലാനട്ടോറിയം ഷോ 24-ന് തുടങ്ങും

0
വെള്ളമുണ്ട സെന്റ് ആന്‍സ് സ്‌കൂളില്‍ മെഗാ എക്‌സിബിഷനും പ്ലാനട്ടോറിയം ഷോയും നവംബര്‍ 24 ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളായി നടക്കുന്ന പ്രദര്‍ശനത്തില്‍ പുരാവസ്തുക്കളുടെ ശേഖരവുമുണ്ടാകും. ബംഗളരുവില്‍ നിന്നും എത്തിച്ച മൊബൈല്‍ പ്ലാനട്ടോറിയം സ്‌കൂളില്‍ സജ്ജീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാം. രാജ്യത്തിന്റെ ഒട്ടേറെ ഭാഗങ്ങളില്‍ ഇതിനകം പ്രദര്‍ശനം പൂര്‍ത്തിയാക്കിയ എക്‌സിബിഷന്‍ ഇതാദ്യമായാണ് വയനാട്ടിലെത്തുന്നത്. പ്‌ളാനട്ടോറിയം ആധുനികമായി സജ്ജീകരാച്ചതാണ്. സന്ദര്‍ശകര്‍ക്ക് പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കളും പ്രദര്‍ശനത്തിനുണ്ടാകും. അര മണിക്കൂര്‍ നേരം 30 പ്രദര്‍ശനങ്ങളാണ് പ്ലാനട്ടോറിയം ഷോയില്‍ ഉണ്ടാവുക. സാപ്‌സ് എക്‌സിബിഷന്‍ 2017 ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പതിനായിരത്തോളം പേര്‍ പ്രദര്‍ശനം കാണാനെത്തും.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *