December 14, 2025

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം കൽപ്പറ്റയിൽ ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 32 -ാം വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ വൈൻഡ് വാലി ഓഡിറ്റോറിയത്തിൽ തുടങ്ങി.  ജില്ലാ പ്രസിഡണ്ട് ബേബി നാപ്പള്ളി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി.സഫ് വാൻ റിപ്പോർട്ടും ട്രഷറർ എം.വി.ജോസഫ് കണക്കും അവതരിപ്പിച്ചു. വി.കെ.രാജൻ, കെ.ജെ.മോളി എന്നിവർ പ്രസംഗിച്ചു. 
      വ്യാഴാഴ്ച  രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ. എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തും. 11.30-ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.ജി.ഒ.യു. സംസ്ഥാന പ്രസിഡണ്ട് എസ്.അജയൻ ഉദ്ഘാടനം ചെയ്യും.  ഉച്ചകഴിഞ് രണ്ട് മണിക്ക് നടക്കുന്ന സംഘടനാ ചർച്ചയിൽ സംസ്ഥാന ജനറൽ സെക്രട്ടറി  ഇ.എം.ബാബു വിഷയാവതരണം നടത്തും. സംസ്ഥാന കൗൺസിലർമാരായ ആർ.രഘു, കെ.വിജയൻ , ജില്ലാ കമ്മിറ്റിയംഗം  ടി.ആർ. ഷീജ എന്നിവരാണ് പ്രസീഡിയം. 
മുൻ സംസ്ഥാന പ്രസിഡണ്ട് സി.രാജൻ പിള്ള, മുൻ ജില്ലാ ട്രഷറർ ടി.മൂസ, മുൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ പോൾ അലക്സാണ്ടർ, എം.പി.പ്രീത എന്നിവർക്ക് യാത്രയയപ്പ് നൽകും .കണ്ണൂർ ജില്ലാ പ്രസിഡണ്ട് വി.ശശീന്ദ്രൻ വരണാധികാരിയായി പുതിയ ഭാരവാഹികളുടെ തിരഞെടുപ്പും നടക്കും.
   അന്യായവും രാഷ്ടീയ പ്രേരിതവുമായ സ്ഥലം മാറ്റം, ട്രഷറി നിയന്ത്രണം , വിലക്കയറ്റം തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *