February 15, 2026

മാനന്തവാടി നഗരത്തിലും സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ ആരംഭിച്ചു.

0
police
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭയിലും സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ യാത്ര ആരംഭിച്ചു.
മാനന്തവാടി>  സ്ത്രീകൾക്കെതിരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക,  സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ വയനാട് ജില്ലാ പൊലിസ് ഒരുക്കുന്ന സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ പദ്ധതി മാനന്തവാടി നഗരസഭയിലും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡബ്ലിയു എസ് എസ് കോണ്‍ഫറന്‍സ് ഹാളില്‍ ഒ .ആര്‍ .കേളു എം .എല്‍. എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനായി.  ഡ്രൈവർമാർക്കുള്ള സ്റ്റിക്കർ വിതരണം സിനിമാ താരം ശിവകാമി അനന്തനാരായണൻ വിതരണം ചെയ്തു. നഗരസഭാ ഉപാധ്യക്ഷന്‍ പ്രദിപാ ശശി, നാർക്കോട്ടിക് സെൽ ഡി വൈ എസ്പി കെ മുഹമ്മദ് ഷാഫി. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ, ജോയിന്റ് ആർ ടി ഒ ബി സാജു, ഫാ.ബിജോ കറുകപ്പള്ളിൽ , മാനന്തവാടി സി .ഐ പി. കെ മണി, വനിതാ സെൽ സി ഐ ഉഷാകുമാരി എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *