നവജാത ശിശുക്കൾക്കും ആധാർ :ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ നടത്തി.
മാനന്തവാടി:നവജാത ശിശുക്കളുടെ ആധാർ എൻറോൾമെന്റ് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ജില്ലാ ഹോസ്പിറ്റലിൽ വെച്ച് മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ..പ്രവീജ് നിർവ്വഹിച്ചു. അതാതു സ്ഥലങ്ങളിലെ അക്ഷയ കേന്ദ്രങ്ങൾ വഴി നവജാത ശിശുക്കൾക്ക് ആധാർ എടുക്കാനുള്ള സൗകര്യമുണ്ട്. ചടങ്ങിൽ ആർ.എം.ഒ. ഡോ.. ആധിഷ് ,അക്ഷയ മാനന്തവാടി ബ്ലോക്ക് കോഡിനേറ്റർ കെ.ബി. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply