December 6, 2025

ഓട്ടോ തൊഴിലാളികള്‍ മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

0
auto
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ ഫെഡറേഷന്‍(സിഐടിയു) മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ നഗരസഭാകാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. റോഡുകളുടെയും നടപ്പാതകളുടെയും ശോച്യാവസ്ഥ പരിഹരിക്കുക, ട്രാഫിക് അഡൈ്വസറി ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പിലാക്കുക, റോഡ്, ഫുട്പാത്ത് കൈയേറ്റം തടയുക, ഓട്ടോ, ഗുഡ്‌സ് പെര്‍മിറ്റ് നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ. സുഗതന്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. റഫീഖ്, പി.എം. സന്തോഷ്‌കുമാര്‍, മുബാറക്, യൂസഫ്, ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *