May 4, 2024

പഴശ്ശി ദിനാചരണം നവംബര്‍ 30 ന്

0
മാനന്തവാടി: 213ാമത് പഴശ്ശി ദിനാചരണം നവംബര്‍ 30 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി നഗരസഭ,  മാനന്തവാടി- പനമരം ബ്ലോക്ക്, എടവക, വെള്ളമുണ്ട, പനമരം, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകള്‍, കേരള പുരാവസ്തു വകുപ്പ്, ജില്ല, താലൂക്ക് ലൈബ്രറി കൌണ്‍സിലുകള്‍, മാനന്തവാടി പഴശ്ശിസ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്.  പരിപാടിയുടെ നടത്തിപ്പിനായി മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് ചെയര്‍മാനും, പഴശ്ശിസ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് കെ ആര്‍ പ്രദീഷ് ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.  പരിപാടിയുടെ ഭാഗമായി നവംബര്‍ 26 മുതല്‍ 30 വരെ വിവിധ പരിപാടികള്‍ നടക്കും.  26  ന് ബഹുസ്വരത നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍  ചരിത്ര സെമിനാര്‍, എള്ളുമന്ദം പെരിഞ്ചോല തറവാട്ടില്‍ വെച്ച്‌ അമ്പെയ്ത്തു മത്സരം, 27 ന് പഴശ്ശി ഗ്രന്ഥാലയത്തില്‍ വെച്ച് ഉപന്യാസ മത്സരം, 29 ന് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് അഖില വയനാട് ക്വിസ് മത്സരം, 30 ന് പഴശ്ശി കുടീരത്തില്‍ വെച്ച് അനുസ്മരണ സമ്മേളനം, ചരിത്ര സെമിനാര്‍, കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് കലാസന്ധ്യ എന്നിവ നടക്കും. അനുസ്മരണ സമ്മേളനം  പുരാവസ്തു- മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍, വൈസ് പ്രസിഡന്റ്  കെ ജെ പൈലി,  ബിന്ദു ബാബു, ഷാജന്‍ ജോസ്, കെ ആര്‍ പ്രദീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *