ഇന്റർ ക്ലബ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് :കൽപ്പറ്റ വൈസ് മെൻസ് ക്ലബ് ഒന്നാം സ്ഥാനത്ത്
ഇന്റർ ക്ലബ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു
മാനന്തവാടി> വയനാട് ജില്ലാ ബാഡ്മിന്റൻ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ വയനാട് ജില്ല ഇന്റർ ക്ലബ് ബാഡ്മിന്റൺ (ഷട്ടിൽ ) ചാമ്പ്യൻഷിപ്പ് സമാപിച്ചു. 12 സ്ഥലങ്ങളിലായി നടത്തിയ മത്സരങ്ങളിൽ ജില്ലയിലെ 16 ക്ളബ്ബുകൾ പങ്കെടുത്തു.മാനന്തവാടി ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ ഫൈനൽ മത്സരത്തിൽ കൽപ്പറ്റ വൈസ് മെൻസ് ക്ലബ് ഒന്നാം സ്ഥാനവും, മാനന്തവാടി മേരി മാതാ ടീം രണ്ടാം സ്ഥാനവും,സ് മാഷ് കമ്പളക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ ഏറ്റവും മികച്ച പ്രോമി സിങ്ങ് പ്ളെയറായി റിജിൻ റോഷിൻ തിരഞ്ഞെടുക്കപ്പെട്ടു വിജയികള്‍ക്ക് ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് ബിജു വർഗീസ് എവര്‍റോളിംഗ് ട്രോഫികളും പ്രൈസ് മണിയും നല്‍കി. സെക്രട്ടറി ഡോ പി സി സജിത്ത്, ടി രവീന്ദ്രൻ, അഡ്വ അരുൺ കുമാർ, ടി വി, ടോം ജോസഫ്, ഡോ രാജേഷ് ടി ജോസ് എന്നിവർ സംസാരിച്ചു.






Leave a Reply