April 16, 2026

ആറാട്ടുത്തറ ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് നിർമ്മച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു.

0
04-2-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:രണ്ട് കോടി മുതൽ മുടക്കിൽ നിർമ്മിച്ച ആറാട്ടുത്തറ ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് നിർമ്മച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം  മന്ത്രി സി.രവീന്ദ്രനാഥ്  നിർവ്വഹിച്ചു. 

സ്ക്കുളിന്റെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കതക്കവിധത്തിലാണ് ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് ലൈബ്രററി, ലാബ്, റീഡിംഗ് റൂം കമ്പ്യൂട്ടർ ലാബ് തുടങ്ങിയവ ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട് .   ഒ.ആർ.കേളു എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. ലാബുകളുടെയും സ്മാർട്ട് ക്ലാസ്സ് റൂമുകളുടെയും ഉദ്ഘാടനങ്ങളും നടന്നു.
ഉദ്ഘാഘാടനത്തിന് മുന്നോടിയായി  പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി. നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ്, പ്രിൻസിപ്പാൾ ഇ.കെ.പ്രകാശൻ പി.ടി. എ പ്രസിഡന്റ് എജയൻ ,കെ.വിൽസൺ, അജ്മൽ അസീസ് തുടങ്ങിയവർ  പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *