January 20, 2026

അനധികൃതമായി കുറിനടത്തിപ്പ്;പണം കിട്ടിയില്ലെന്ന് പരാതിയുമായി അമ്പുകുത്തി സ്വദേശി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:സഹകരണ നിയമപ്രകാരം രൂപീകരിച്ച സൊസൈറ്റി അനധികൃതമായി കുറി നടത്തുകയും കുറിയിൽ അംഗമായിരുന്ന ആൾക്ക് പണം കിട്ടിയില്ലെന്ന് പരാതി.മാനന്തവാടി താലൂക്ക് മോട്ടോർ ആന്റ് എഞ്ചിനിയറിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് അമ്പുകുത്തി സ്വദേശി ഉണ്ണികൃഷ്ണനാണ് എഴുപത്തിയ യ്യായിരം രൂപ ലഭിക്കാനുണ്ടെന്ന് കാണിച്ച് മാനന്തവാടി ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.2010 മുതലാണ് സൊസൈറ്റി ആറ് കുറികൾ ആരംഭിച്ചത്.2012 മുതൽ 2016കാലാവധി യുള്ള ചിട്ടി കളായിരുന്നു ഇവയെല്ലാം .എന്നാൽ പലർക്കും പണം നൽകാൻ സംഘം തയ്യാറായില്ല. ഭരണകക്ഷി നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ആയതിനാൽ പണം ലഭിക്കാനുള്ളവർ പരാതി നൽകാൻ ഭയപ്പെട്ടിരുന്നു. അതിനിടെ 2016ൽ സഹകരണ സംഘം അസി. രജിസ്ട്രാർ ഓഡിറ്റ് നടത്തുകയും ഓഡിറ്റിൽ കുറി നടത്തിയത് നിയമ വിരുദ്ധമായാണെന്നും. സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ച് റിപ്പോർട്ട് മുക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം എൻ.എം. ആന്റി ണി പ്രസിഡണ്ടായ സംഘമാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *