കുടുംബത്തെ മഹല്ല് കമ്മറ്റി ഊരുവിലക്കായതായി പരാതി
മാനന്തവാടി;സമുദായത്തിലെ ഇതര വിഭാഗത്തില്‍പെട്ടയാള്‍ക്ക് മകളെ വിവാഹം ചെയ്തു നല്‍കിയതിന്റെ പേരില്‍ ഒരു വര്‍ഷമായി കുടുംബത്തെ ഊരുവിലക്കിയതായി പരാതി.കാട്ടിക്കുളം ഇടയൂര്‍കുന്ന് കരിക്കുഴില്‍ വീട്ടില്‍ ബഷീറും കുടുംബവുമാണ് തങ്ങളെ ഇടയൂര്‍ക്കുന്ന സുന്നി ജുമാമസ്ജിദ് മഹല്ല് കമ്മറ്റി ഊരുവിലക്കിയതായി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.മുപ്പത്തിയഞ്ച് വര്‍ഷത്തോളം ഇടയൂര്‍ കുന്ന് സുന്നി ജുമാമസ്ജിദ് പരിധിയില്‍ താമസിക്കുന്ന ബഷീറിനെയും കുടുംബത്തെയും 2016 നവംബര്‍ മുതലാണ് ഊരുവിലക്കിയതായി ആരോപിക്കുന്നത്.ബഷീറിന്റെ മകളെ ജമാഅത്തെ ഇസ്ലാമി അനുഭാവിയായ വരന് വിവാഹം ചെയ്തു നല്‍കിയതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.കല്യാണത്തിന് മഹല്ല് കമ്മറ്റി ഭാരവാഹികളെയും നാട്ടുകാരെയും ക്ഷണിച്ചെങ്കിലും മഹല്ല് മുന്‍കൈയ്യെടുത്ത് കല്യാണത്തില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.പിന്നീടിങ്ങോട്ട് മഹല്ല് സംബന്ധിച്ച യാതൊരുകാര്യങ്ങളും അറിയിക്കുകയോ വരിസംഖ്യ സ്വീകരിക്കുകയോ ചെയ്തില്ല.ഊരുവിലക്കിന്റെ കാരണമറിയാന്‍ വേണ്ടി കമ്മറ്റിക്ക് തപാല്‍ മുഖേന കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല.കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനായി പോയെങ്കിലും സ്ഥലം എം എല്‍ എയുടെ വാഹനത്തിന്റെ ഡ്രൈവര്‍ കൂടിയായ കമ്മറ്റി ഭാരവാഹി പിടിച്ചു പുറത്താക്കിയാതായും ബഷീര്‍ ആരോപിച്ചു.നിലവിലുള്ള മഹല്ലില്‍ നിന്നും മറ്റൊരു മഹല്ലിലേക്ക് മാറിപ്പോകുന്നതിനായി മഹല്ല് കമ്മറ്റിയുടെ ക്ലിയറന്‍സ് ആവശ്യമാണെന്നിരിക്കെ ഇത് നല്‍കാനും ഇടയൂര്‍കമ്മറ്റി തയ്യാറാവുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.ഇത് സംബന്ധിച്ച് വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പും മഹല്ല് കമ്മറ്റിയോട് കാരണം ചോടദിച്ചെഴുതിയ കത്തും ര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി.ബഷീറിന് പുറമെ ബന്ധുക്കളും സുഹൃത്തുക്കളുമായ കെ കെ യൂസുഫ്,ഖദീജ കെ കെ,ഖദീജ ടി ഡി,നൗഷാദ് ടി,മുഹമ്മദ് യാസിര്‍ ടി ഡി,ടി മുഹമ്മദ് എന്നിവരം പത്രസമ്മേളനത്തില്‍ പങ്കടുത്തു.





Leave a Reply