May 5, 2024

ക്യാന്‍സര്‍ രോഗികള്‍ക്ക് സ്‌നേഹസ്പര്‍ശവുമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍

0
04 10
കല്‍പ്പറ്റ:ദേശീയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വയനാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ വിന്റ് വാലി ഓഡിറ്റോറിയത്തില്‍ സംഘചിപ്പിച്ച ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും ക്യാന്‍സര്‍ ബാധിച്ച് കിടപ്പിലായ നിര്‍ദ്ധനരായ രോഗികള്‍ക്ക് ജില്ലയിലെ പാലിയേറ്റീവ് സെന്ററുകള്‍ വഴി എയര്‍ബെഡുകള്‍ വിതരണം ചെയ്യു സ്‌നേഹ സ്പര്‍ശം പദ്ധതിയുടേയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി.കൃഷ്ണ ഉദ്ഘാടനം ചെയ്തു.ഐ.ഡി.എ.ജില്ലാ പ്രസിഡന്റ് ഡോ.ജോര്‍ജ്ജ് അബ്രഹാം എടയക്കാട്ട് അധ്യക്ഷനായിരുന്നു.ഐ.ഡി.എ.കേരള സ്‌റ്റേറ്റ് സെക്രട്ടറി ഡോ.സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വയനാട് ജില്ലയില്‍ സമീപകാലത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതിനു കാരണം കീടനാശിനികളുടെ അമിതമായ പ്രയോഗവും അതുമൂലം ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും മായം കലര്‍ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം എന്നിവയാണ്.ലഹരിവസ്തുക്കള്‍ പ്രത്യേകിച്ച് പുകയില,ഹാന്‍സ്,പാന്‍ മസാല,മുറുക്ക് എന്നിവയുടെ ഉപയോഗം വായിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുതിന് കാരണമാകുന്നു എന്ന് സെമിനാറില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ലഭിയ്ക്കു പഴങ്ങളിലും പച്ചക്കറികളിലും തളിക്കുന്ന കീടനാശിനികളുടെ അളവ് മനുഷ്യശരീരത്തിന് വഹിക്കാവുന്നതിലും അധികമാണെന്ന് അടുത്തകാലത്ത് പുറത്ത് വന്ന പരിശോധന റിപ്പോരട്ടുകള്‍ വെളിപ്പെടുത്തുന്നുണ്ടന്ന്സ്വന്തം തൊടിയിലൊരു പച്ചക്കറിത്തോട്ടം  എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗമെന്നും
 സെമിനാര്‍ ചര്‍ച്ച ചെയ്തു.ജില്ലയിലെ ക്യാന്‍സര്‍ രോഗബോധവത്കരണ പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കുമെന്നും ഐ.ഡി.എ.അറിയിച്ചു.ജില്ലയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന വിവിധ പാലിയേറ്റീവ് സെന്റര്‍ പ്രതിനിധികള്‍ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി.കൃഷ്ണയില്‍ നിന്നും എയര്‍ ബെഡ്ഡുകള്‍ ഏറ്റുവാങ്ങി.പൊതുസമ്മേളനത്തില്‍ ഐഡിഎ വയനാട് ബ്രാഞ്ച് സെക്രട്ടറി ഡോ.പി.ബി.സനോജ്,ഡോ.രാജേഷ് റ്റി ജോസ്,ഡോ.സി.കെ.രഞ്ജിത്ത്,ഡോ.നൗഷാദ് പള്ളിയാല്‍,സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് ചെയര്‍മാല്‍ ടി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *