January 20, 2026

ദീപിക-സ്റ്റഡി വെല്‍ ഇന്ത്യ ആന്‍ഡ് എബ്രോഡ് ഉന്നത വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദീപികയും സ്റ്റഡി വെല്‍ ഇന്ത്യ ആന്‍ഡ് എബ്രോഡും ചേര്‍ന്ന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന ഉന്നത വിദ്യാഭ്യാസ സെമിനാറുകളുടെ വയനാട് ജില്ലയിലെ ഉദ്ഘാടനം കല്‍പ്പറ്റ ഡീപോള്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ ഉച്ചക്ക് രണ്ടിന് നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം കളക്ടര്‍ എസ്. സുഹാസ് നിര്‍വഹിക്കും. രാഷ്ട്രദീപിക കോഴിക്കോട് റസിഡന്റ് മാനേജര്‍ ഫാ.സായ് പാറന്‍കുളങ്ങര പദ്ധതി വിശദീകരിക്കും. ഡീപോള്‍ സ്‌കൂള്‍ മാനേജര്‍ ഫാ.മാത്യു പെരുമാട്ടിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. വയനാട് ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി. ലക്ഷ്മണന്‍, ഡീപോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോണി കല്ലുപുരക്കല്‍ എന്നിവര്‍ പങ്കെടുക്കും. 
സുരക്ഷിതവും ശോഭനവുമായ ഭാവി കെട്ടിപ്പടുക്കാന്‍ ആവശ്യമായ കോഴ്‌സുകള്‍ കണ്ടെത്താനും അനുയോജ്യമായ തുടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാനും വിദ്യാഭ്യാസ വായ്പ, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയെക്കുറിച്ചും സെമിനാറുകളിലൂടെ അറിയാന്‍ കഴിയും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *