May 3, 2024

സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവം: പിണങ്ങോട് WOHSS ഹയർ സെക്കണ്ടറി റണ്ണേഴ്സ് അപ്പ്.

0
സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവം:
പിണങ്ങോട് WOHSS ഹയർ സെക്കണ്ടറി റണ്ണേഴ്സ് അപ്പ്.
കൽപ്പറ്റ: സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവം കോഴിക്കോട് സമാപിച്ചപ്പോൾ പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ചനേട്ടം. സംസ്ഥാനത്തെ ആയിരത്തിയഞ്ഞൂറോളം സ്കുളുകൾ മത്സരിച്ച മേളയിൽ, ഗണിത ശാസ്ത്ര മേള, ശാസ്ത്ര മേള എന്നീ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കുളായി പിണങ്ങോട് തിരഞ്ഞെടുക്കപ്പെട്ടു.വയനാട് ജില്ലക്ക് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റ്‌ വാങ്ങിയതും ഈ സ്ഥാപനമാണ്. അക്കാദമിക രംഗത്തെന്നപോലെ കലാരംഗത്തും ഈ സ്ഥാപനമാണ്‌ ജില്ലയിലെ പ്രഥമ ഗണനീയര്‍.
സയൻസ് മേളയിൽ ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റിൽ അപർണ എ, മുഹമ്മദ് വസീം, സോഷ്യൽ സയൻസ് വർക്കിംഗ് മോഡലിൽ ട്രീസ മേരി, സാന്ദ്ര ജോൺ, എന്നിവർ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗണിത ശാസ്ത്രം പസ്ൽ (കീർത്തന എസ് ശിവദാസ്), പ്രവൃത്തിപരിചയം( അബിൻ തങ്കച്ചൻ ) എന്നിവർ സംസ്ഥാനത്ത് രണ്ടാം സ്ഥാനക്കാരായി ശ്വേതാരാമകൃഷ്ണൻ, അഞ്ജന ജെയൻ. (സയൻസ് പ്രൊജക്ട് ), അമൽജോസ്, പ്രണവ് എസ് ഗോപാൽ (സയൻസ് വർക്കിംഗ് മോഡൽ, ദിയഎൽസ (ഗണിതശാസത്രം സ്റ്റിൽ മോഡൽ ),   റുബീന ( നമ്പർ ചാർട്ട് ) സഫ്റീനറോഷൻ (ജോമട്രിക്കൽ ചാർട്ട് ) ' ജിസൺ ജോസഫ് | മാത്സ് ഗെയിം) അനശ്വര ഇ.എസ്(അദർ ചാർട്ട്)  റാമിയ (പ്യൂയർ കൺസ്ട്രക്ഷന്‍, ശീതൾബിനോയ് (പ്ലാസ്റ്റർഓഫ് പാരീസ്‌), അഞ്ജന സി (ചന്ദനത്തിരി നിർമ്മാണം), അബിജിൻ സതീശൻ (പനയോല)എന്നിവർ എ.ഗ്രേഡ് നേടി.
അധ്യാപകരായ ഷീജചാക്കോ, മഞ്ജുരവീന്ദ്രൻ, മുജീബ് ടി, ജെയ്സൺ പി അയ്യൂബ് ടി സീനത്ത്, മുഹമ്മദ്‌ റഹീസ് തുടങ്ങിയവർ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.വിജയികളേയും അധ്യാപകരേയും പി.ടി.എ അഭിനന്ദിച്ചു. കെ.കെ.ഹനീഫ (PTA പ്രസിഡണ്ട്), താജ്മൻസൂർ (പ്രിൻസിപ്പാൾ),സൽമസലാം, നാസർകാദിരി, ഡാര്‍ലിക്ലെയര്‍ജോസ്, അബ്ദുല്‍മജീദ്‌ തെറ്റത്ത് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *