March 15, 2026

കമ്മ്യൂണിറ്റി റസ്‌ക്യു വൊളന്റിയര്‍ സ്‌കീം ഫയര്‍‌സ്റ്റേഷന്‍തല ഉദ്ഘാടനം മാനന്തവാടിയില്‍ നടന്നു

0
IMG-20171129-WA0092
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കമ്മ്യൂണിറ്റി റസ്‌ക്യു വൊളന്റിയര്‍ സ്‌കീം ഫയര്‍‌സ്റ്റേഷന്‍തല ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. വള്ളിയൂര്‍ക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലതാ കേശവന്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ. ഷാജു, മാനന്തവാടി ഫയര്‍ സ്റ്റേഷന്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്‍, കല്പറ്റ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് പി.സി. ജെയിംസ്, റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ ജോര്‍ജ് വാത്തുപറമ്പില്‍, കെ.എഫ്.എസ്.എ മാനന്തവാടി മേഖലാ കമ്മിറ്റി പ്രസിഡന്റ് പ്രദീപന്‍ പുത്തലത്ത്, കമ്മ്യൂണിറ്റി റസ്‌ക്യു വൊളന്റിയര്‍ സ്‌കീം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എന്‍.വി. ഷാജി, റിക്രിയേഷന്‍ ക്‌ളബ് സെക്രട്ടറി കെ. ധനീഷ് എന്നിവര്‍ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനു പൊതുജന പങ്കാളിത്തം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി റസ്‌ക്യു വൊളന്റിയര്‍ സ്‌കീം നടപ്പാക്കുന്നത്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *