April 29, 2024

കേരളത്തിൽ 29191 എയ്ഡ്സ് രോഗികൾ:വയനാട്ടിൽ 283 എച്ച്.ഐ.വി.ബാധിതർ :കണക്കിൽപ്പെടാതെ ആയിരങ്ങൾ

0
Img 20171129 122118
കൽപ്പറ്റ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ വയനാട് ജില്ലാതല പരിപാടികൾ ഡിസംബർ 1-ന് കൽപ്പറ്റയിൽ നടക്കും.ഇതിന് മുന്നോടി നാളെ വൈകുന്നേരം പ്രധാന കേന്ദ്രങ്ങളിൽ എച്ച്.ഐ.വി.ബാധിതരോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി തെളിക്കും. 

      കേരളത്തിൽ ലഭ്യമായ കണക്കനുസരിച്ച് 29191 എയ്ഡ്സ് രോഗികളാണ് ഉള്ളത്. ഏറ്റവും കുറവ് എച്ച്.ഐ.വി. ബാധിതർ ഉള്ളത് വയനാട്ടിലാണ്. 2002 മുതൽ 2017 വരെയുള്ള രജിസ്ട്രേഷൻ അനുസരിച്ച് 283 പേരാണ് വയനാട്ടിലുള്ളത്. ജില്ലയിലെ 13 കേന്ദ്രങ്ങളിൽ എഫ്.ഐ.സി.ടി സി. പരിശോധന കേന്ദ്രങ്ങളും ജില്ലാ ആശുപത്രി ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഐ.സി.ടി.സി. പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. എല്ലാ പരിശോധനയും സൗജന്യമാണന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.
    എല്ലാ വിഭാഗം ജനങ്ങളിലും ഒരു തവണയെങ്കിലും എച്ച്.ഐ.വി. പരിശോധന നടത്തണമെന്നും ഇതിന്റെ പ്രചരണാർത്ഥം ജില്ലാ ആശുപത്രി മുതൽ പി.എച്ച്.സി. വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ  എല്ലാ ജീവനക്കാരുടെ എച്ച്.ഐ.വി. പരിശോധന നടന്നു വരികയാണ്. അടുത്ത ഘട്ടത്തിൽ പരിശോധന വ്യാപക മാക്കും. അമ്മമാരിൽ നിന്നും കുട്ടികളിലേക്ക് എച്ച്. ഐ.വി. അണുബാധ ഉണ്ടാകുന്നത്  100 ശതമാനവും കുറച്ചു കൊണ്ടു വരുന്നതിന് ആരോഗ്യ വകുപ്പും കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്.
ലോക എയ്ഡ്സ് ദിനം ഡിസംബർ ഒന്നിന് 
ആചരിക്കും
 :ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വയനാട് ജി ല്ലാതല പരിപാടികളുടെ ഉദ്ഘാടനം1-12-2017 ന്  കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ടി.ഉഷാകുമാരി നിർവ്വഹിക്കും. രാവിലെ 9 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിൽ ജില്ലാ കളക്ടർ എസ് സുഹാസ് ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും..എച്ച്. ഐ വി,എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി ബോധവത്കരണ റാലി , തെരുവ് നാടകം , കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
   പത്രസമ്മേളനത്തിൽ അർബൻ ആർ.സി.എച്ച്. ഓഫീസർ ഡോ.കെ.എസ്.അജയൻ, എയ്ഡ്സ് രോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ ഡോ: പി.ജയേഷ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഇബ്രാഹിം, ടെക്നിക്കൽ അസിസ്റ്റൻറ് സി.സി.ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *