December 7, 2025

ലക്ഷ്യ തൊഴില്‍ മേള നവംബര്‍ 25 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചും കോഴിക്കോട് ജില്ലാ  എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചില്‍  പ്രവര്‍ത്തിക്കു  എംപ്ലോയബിലിറ്റി സെന്ററും  സംയുക്തമായി  ജില്ലയില്‍  ലക്ഷ്യ  തൊഴില്‍  മേള നടത്തുന്നു. നവംബര്‍ 25 നു രാവിലെ മുട്ടില്‍  ഡബ്ലയു. എം .ഒ  ആര്‍ട്‌സ് ആന്‍ഡ്  സയന്‍സ്  കോളേജില്‍ സ്വകാര്യ  മേഖലയുമായി    സംയോജിച്ചാണ് മേള  നടത്തുന്നത്.  പ്രായം   35 വയസ്സില്‍  താഴെ. പ്ലസ് ടു മുതല്‍ വിദ്യാഭ്യാസയോഗ്യതയുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഐ.ഡി കാര്‍ഡിന്റെയോ, ആധാര്‍  കാര്‍ഡിന്റെയോ പകര്‍പ്പ് സഹിതം   ഒറ്റത്തവണ രജിസ്‌ട്രേഷന്‍  നടത്തണം. രജിസ്‌ട്രേഷന്‍ ഫീ 250 രൂപ.  നവംബര്‍ 2 നു  രാവിലെ  10 മണി  മുതല്‍ 5 മണി വരെ  കളക്ടറേറ്റ് കോഫറന്‍സ്  ഹാളില്‍  രജിസ്‌ട്രേഷന്‍ നടത്താം. ഒറ്റത്തവണ  റെജിസ്റ്ററേഷന്‍ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി  സെന്ററിന്റെ തുടര്‍ന്ന് വരുന്ന എല്ലാ  തൊഴില്‍  മേളകളിലും  സൗജന്യമായി  പങ്കെടുക്കാം. രജിസ്റ്റര്‍  ചെയ്യു  എല്ലാ  ഉദ്യോഗാര്‍ത്ഥികള്‍ക്കും സൗജന്യമായി തൊഴില്‍  നൈപുണ്യ ട്രെയിനിങ്  ക്ലാസ്സ്  നല്‍കും.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇമെയില്‍  ഐ ഡി   നിര്‍ബന്ധമാണ്.  വിവരങ്ങള്‍ക്ക്  0495 2370178,  2370176.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *