April 30, 2026

എം.ജി.സി. ചാരിറ്റബിൾ ഫൗണ്ടേഷൻ ജില്ലാതല ഉദ്ഘാടനവും സൗജന്യ വീൽചെയർ വിതരണവും അഞ്ചിന്

0
IMG_20171101_120330
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ചെറുകാട്ടുർ കൂളിവയൽ കേന്ദ്രമായി എം.ജി.സി. ചാരിറ്റബിൽ ഫൗണ്ടേഷെൻറ ജില്ല ചാപ്റ്റർ ഉദ്ഘാടനവും സൗജന്യ വീൽ ചെയർ വിതരണവും നവംബർ അഞ്ചിന് പനമരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
നിർധനരും നിരാലംബരുമായവർക്ക് വീൽചെയർ വിതരണം,പരിസ്ഥിതി സംരക്ഷണം, ധനസഹായം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കലാ^സാമൂഹിക^സാംസ്കാരിക പ്രവർത്തനം, വിദ്യാഭ്യാസം, തൊഴിൽ സംരംഭം, തൊഴിൽ പരിശീലനം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ 25വർഷമായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് മഹാത്മഗാന്ധി കൾച്ചറൽ ചാരിറ്റബിൽ ഫൗണ്ടേഷൻ.
ചാരിറ്റബിൾ ഫൗണ്ടേഷൻ ജില്ലതല ഉദ്ഘാടനത്തിെൻറ ഭാഗമായി അന്നേദിവസം എൽ.പി. വിഭാഗം മുതൽ പ്ലസ്ടുവരെയുള്ള വിദ്യാർഥികൾക്കായി ചിത്രരചന, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ മത്സരങ്ങളുമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്ട്രർ െചയ്യണം. ഫോൺ: 9605423141, 9567345536. രാവിലെ ഒമ്പതുമണി മുതൽ മത്സരം ആരംഭിക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പനമരം ഗവ. എൽ.പി. സ്കൂളിൽ നടക്കുന്ന പരിപാടി ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. എം.ജി.സി. ജില്ല പ്രസിഡൻറ് വി.എം പൗലോസ് അധ്യക്ഷത വഹിക്കും. കേരള സ്​റ്റേറ്റ് മാർക്കറ്റിങ് ഫെഡ് ചെയർമാൻ കെ.വി. മോഹൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ടത്തെ സാംസ്കാരിക സദസിനുശേഷം വിവിധ കലാപരിപാടികളും ബാലേട്ടൻസ് പൂരം അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറും. ജനറൽ സെക്രട്ടറി പ്രകാശ് മീത്തൽ,  വി.ഡി. സുഗതൻ, കെ.എസ്. ധനേഷ്, വി.എം. പൗലോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *