January 19, 2026

ജി.എസ്.ടി പരിശീലനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും ചരക്ക് സേവന നികുതി വകുപ്പും സംയുക്തമായി ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളേയും ജി.എസ്.ടി ഹെല്‍പ്പ് ഡെസ്‌ക്കുകളായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുന്നതിന് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു.കളക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നട പരിപാടിയില്‍  ജി.എസ്.ടി രജിസ്‌ട്രേഷന്‍,റിട്ടേണ്‍ ഫയലിംഗ് തുടങ്ങിയ ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും സംശയനിവാരണം നല്‍കേണ്ട വിഷയങ്ങളിലാണ് പരിശീലനം നടന്നത്. ചരക്ക് സേവന നികുതി വകുപ്പിലെ കെ. ഗിരീഷ് കുമാര്‍ ക്ലാസ്സെടുത്തു.അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ജെറിന്‍ .സി.ബോബന്‍, ജിന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *