February 18, 2026

വയോജനദിനാഘോഷവും സെമിനാറും സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ മെയിന്റനന്‍സ് ട്രിബ്യൂണലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (നവംബര്‍ 2) രാവിലെ 10 ന് മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ വയോജനദിനാഘോഷവും  സെമിനാറും നടത്തും.പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും.മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് അദ്ധ്യക്ഷത വഹിക്കും. മാതാപിതാക്കളുടേയും മുതിര്‍ പൗരന്‍മാരുടേയും ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിയുളള നിയമം- 2007 സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മീഡിയേറ്റര്‍ അഡ്വ. കെ.പി സെബാസ്റ്റ്യന്‍ സെമിനാര്‍ നടത്തും.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, മാനന്തവാടി നഗരസഭാംഗം അഡ്വ. അബ്ദുല്‍ റഷീദ് പടയന്‍, സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ, ഡി.വൈ.എസ്.പി കെ.എം ദേവസ്യ, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ നിഷ വി.ഐ, കേരള വയോജന വേദി ജില്ലാ പ്രസിഡന്റ് കെ.ആര്‍ ഗോപി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഡാര്‍ളി ഇ പോള്‍ തുടങ്ങിയവര്‍ സംസാരിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *