December 14, 2025

ഭരണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്തുളള  കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ക്ഷീരോല്പാദക സഹകരണ സംഘം ഭരണ സമിതിയംഗങ്ങള്‍ക്ക്  രണ്ടുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു .നവംബര്‍ 2, 3 തീയതികളിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ നവംബര്‍ 2 ന്  രാവിലെ 10 ന് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍  രജിസ്റ്റര്‍ ചെയ്യണം. ഫോ 0495 2414579. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *