സ്‌റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ വയനാട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ:കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സ്‌റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തു സമരപരിപാടികളുടെ ഭാഗമായി എസ്.ഇ.യു. വയനാട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാകലക്ട്രേറ്റില്‍ ധര്‍ണ്ണ നടത്തി.ധര്‍ണ്ണയുടെ ഉദ്ഘാടനം എസ്.ഇ.യു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി.കുഞ്ഞുമുഹമ്മദ് നിര്‍വ്വഹിച്ചു.ധര്‍ണ്ണയില്‍ സി.മൊയ്തു അധ്യക്ഷത വഹിച്ചു.കെ.എ.എസ്സ് അവ്യക്തത പരിഹരിക്കുക,സ്പാര്‍ക്ക് അപാകത പരിഹരിക്കുക,മെഡിക്കല്‍ ഇന്‍ഷൂറന്‍സ് തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക,ഇന്ധനവില നിയന്ത്രണാധികാരം തിരിച്ചെടുക്കുക,കൈപറ്റിയ ശമ്പളകുടിശ്ശിക തിരിച്ചടക്കണമെന്ന ഉത്തരവ് റദ്ദാക്കുക,വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജനറല്‍ സെക്രട്ടറി റമീസ് ബക്കര്‍,ഷുക്കൂര്‍ തരുവണ,കെ.സി.ഇബ്രാഹിം,അഷ്‌റഫ് കെല്ലൂര്‍,ഇബ്രാഹിം ചേക്ക്,പി.പി.ഷൈജല്‍,മുസ്തഫ എന്നിവര്‍ സംസാരിച്ചു.






Leave a Reply