മൈക്രോ ബ്രുവറി തുടങ്ങുന്നതിൽ പ്രതിഷേധിച്ചു
കൽപറ്റ: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ മൈക്രോ ബ്രുവറി തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ ഗാന്ധി ദർശൻ ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ബിയർ നിർമിച്ച് വിൽപന നടത്താനുള്ള നീക്കം യുവജനങ്ങളെയും വിദ്യാർഥികളെയും മദ്യവിപത്തിെൻറ ഇരകളാക്കി മാറ്റും. ഇതുവഴി രാജ്യത്ത് വൻമദ്യകമ്പനികളെത്തും. ഇത് വൻ അഴിമതിക്കും കാരണമാകും. സർക്കാർ തീരുമാനത്തെ ജനങ്ങൾ എതിർത്തക്കണം. യോഗത്തിൽ ഫ്രസിഡൻറ് ഫാ. മാത്യു കാട്ടറാത്ത് അധ്യക്ഷത വഹിച്ചു. എം.പി. ചന്ദ്രശേഖരൻ നായർ, എ. അഹമ്മദ്, പാസ്റ്റർ ജോസ് അമ്പാട്ട്, പി. വർദ്ധമാന ഗൗഡർ, പി.എ. ജെയിംസ് എന്നിവർ സംസാരിച്ചു.





Leave a Reply