December 7, 2025

റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി–രണ്ടേനാൽ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം
പാണ്ടിക്കടവിൽ നടന്ന ചടങ്ങിൽ എംഎൽഎ നിർവഹിച്ചു. എടവക പഞ്ചായത്ത്
പ്രസിഡന്റ് ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ അധ്യക്ഷന്‍
വി.ആര്‍. പ്രവീജ്, എക്സിക്യുട്ടീവ് എൻജിനീയർ കെ.എം. ഹരീഷ്, അസിസ്റ്റന്റ്
എൻജിനിയര്‍ വി.പി. സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീൻ
മൂടമ്പത്ത്, ആമിന അവറാൻ, ജിൽസൺ തൂപ്പുംങ്കര, കെ.ആർ. ജയപ്രകാശ്, ഷൈനി
ജോർജ്, എ. ബാലകൃഷ്ണൻ, മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു. മാനന്തവാടി
നഗരത്തിലെ കെ.ടി.ജംഗ്ഷനിലും എൽ.എഫ്. ജംഗ്ഷനിലും ഇന്റർലോക്ക്
പതിക്കുന്നതിന് മുന്നോടിയായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ പ്രവർത്തികളും
ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *