മാനദണ്ഡങ്ങള്‍ പാലിക്കാതെ വാക്‌സിനുകള്‍ കുത്തിവച്ചതിനെതിരെ ചൈല്‍ഡ് പ്രൊട്ടക്ട് ടീം; സൂപ്രണ്ടിന് പരാതി നല്‍കി
കല്‍പ്പറ്റ:ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ നിരത്തി നിര്‍ത്തി വാക്‌സിനുകള്‍ കുത്തിവച്ചതിനെതിരെ ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ വയനാട് ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.തുടര്‍ന്ന് ഇന്നലെ ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ വയനാട് ജില്ലാപ്രവര്‍ത്തകര്‍ കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുകയും ഹോസ്പിറ്റല്‍ സൂപ്രണ്ട് അശ്വതിക്ക് പരാതി നല്‍കുകയും ചെയ്തു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കുന്നത് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് ചെയ്യണമെന്നും ചൈല്‍ഡ് പ്രൊട്ടക്ട് ടീം ആവശ്യപ്പെട്ടു.ജില്ലാകമ്മിറ്റിയില്‍ നിന്നും പ്രസിഡന്റ് വിനോദ് അണിമംഗലത്ത്,സെക്രട്ടറി സി.പി.റഹീസ്,ജോയിന്റ് സെക്രട്ടറി അനുരാഗ് നാരായണന്‍,വൈസ് പ്രസിഡന്റ് പ്രകാശ് പ്രാസ്‌കോ,ടി.മുഹസിന,വി.സജീബ് എന്നിവര്‍ പങ്കെടുത്തു.






Leave a Reply