May 5, 2024

ആവശ്യങ്ങൾ സഫലമാക്കി കലക്ടറുടെ ജനസമ്പർക്ക പരിപാടി.

0
Img 20171103 180453
 വയനാട്   കലക്ടറുടെ സഫലം 2017 ല്‍ 459  പരാതികൾ തീർപ്പാക്കി. 
മാനന്തവടി> ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐ എ എസിന്‍റെ  പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം 2017-ല്‍ പരാതികളുടെ പ്രവാഹം. കാട്ടിക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ രാവിലെ  തന്നെ ജനങ്ങള്‍ കലക്ടറെ നേരില്‍ കാണാന്‍ എത്തിയിരുന്നു. മാനന്തവാടി, തിരുനെല്ലി, പയ്യമ്പള്ളി, തൃശ്ശിലേരി എന്നീ 4 വില്ലേജുകളിലെ പരിധിയില്‍ വരുന്ന പരാതികളാണ് തീര്‍പ്പാക്കിയത്. പട്ടയം, നികുതി, റവന്യു സംബന്ധമായ പരാതികള്‍, ധനസഹായം സംബന്ധിച്ച പരാതികള്‍ എന്നിവയാണ് പരിഗണിച്ചത്. 532 പരാതികള്‍ ലഭിച്ചതില്‍ 459 പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കി. പുതിയതായി 273 പരാതികള്‍ ലഭിച്ചു. ആദ്യം ലഭിച്ച പാരാതികള്‍ക്ക് അപേക്ഷ ലഭിച്ച ക്രമമനുസരിച്ച് തയാറാക്കിയ മറുപടി നല്‍കുകയും.  പുതിയയതായി പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കൌണ്ടര്‍ പ്രവര്‍ത്തിക്കുകയും ടോക്കണ്‍ നല്‍കി കലക്ടറെ കാണാന്‍ അവസരം ഒരുക്കുകയുമാണ് ചെയ്തത്.  ഇതില്‍ അംഗവൈകല്യമുള്ളവരെയും മറ്റു ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരെയും  വരിയില്‍ നിര്‍ത്താതെ പ്രത്യേകം പരിഗണിക്കുകയും ചെയ്തു. ഭൂമി സംബന്ധമായ 402 പരാതികള്‍ ലഭിച്ചതില്‍ 332 എണ്ണം തീര്‍പ്പാക്കി. പരിപാടിയില്‍ 6 പേര്‍ക്ക് പട്ടയം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കനായുള്ള 64 പരാതികളില്‍ 64 എണ്ണവും തീര്‍പ്പാക്കി. ക്യാന്‍സര്‍ പെന്‍ഷന്‍ ലഭിക്കുവാനുള്ള 10 പരാതികളില്‍ 10 എണ്ണവും പരിഹരിച്ചു.  
ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐ എ എസിനെ കൂടാതെ ഡപ്യൂട്ടി കലക്ടര്‍മാരായ എസ് സന്തോഷ്‌കുമാര്‍, ടി സോമനാഥന്‍, വയനാട് എ ഡി എം  കെ എം രാജു, ഹുസൂര്‍ ശിരസ്തദാര്‍ ഇ പി മേഴ്‌സി, മാനന്തവാടി താഹസില്‍ദാര്‍  എന്‍ ഐ ഷാജു,  അഡീഷണല്‍  താഹസില്‍ദാര്‍,  കെ ജി സുരേഷ് ബാബു,  മാനന്തവാടി, പയ്യമ്പള്ളി, തൃശ്ശിലേരി, തിരുനെല്ലി വില്ലേജുകളിലെ വില്ലേജ് ഓഫീസര്‍മാര്‍, കളക്ട്രേറ്റിലേയും, താലൂക്ക് ഓഫീസിലേയും, വില്ലേജ് ഓഫീസിലേയും ജീവനാക്കാര്‍ ഉള്‍പ്പെടെ എഴുപതോളം ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ഉച്ചയ്ക്ക് 2 മണിയോടെ സമാപിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *