June 16, 2025

ഇതര സംസ്ഥാന തൊഴിലാളികള്‍ – ഹമാരി ദോസ്ത് ഹെ; സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ

0
06

By ന്യൂസ് വയനാട് ബ്യൂറോ

മൂപ്പൈനാട്: ഇതര സംസ്ഥാന തൊഴിലാളികള്‍    നമ്മുടെചെങ്ങാതിമാര്‍ ആണ് അവരോട്  ഹിന്ദിയില്‍ സംസാരിച്ച് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ശ്രദ്ധേയനായി. ' കേരള്‍ രാജ്യ സര്‍ക്കാര്‍ സബ് ലോഗോം കെ ലിയേ ദൊ് നയാ പ്രോഗ്രാം ബനായ. ഏക് ആവാസ് മത്‌ലബ് സബ് കെ ലിയേ തന്തുരസ്തി ബെന്‍ നെ കോ – സൗജന്യ ആരോഗ് കാ ഇന്‍ഷൂറന്‍സ് ദൂസരാ പ്രോഗ്രാം ഹെ ദോസ്തീ മത്‌ലബ് ചങ്ങാതി ഇസ്‌കെലിയേ ഹമാരി മലയാളം നാം ക ഏക് പാഠപുസ്തക് ഭീ ബനായ ശുക്രിയ'. രണ്ട് കാര്യങ്ങളാണ് കേരള സര്‍ക്കാര്‍ നിങ്ങള്‍ക്കായി പ്രഖ്യാപിച്ചതെന്നും  ആവാസ് എന്ന പേരില്‍ ഇന്‍ഷൂറന്‍സ് പദ്ധതി, രണ്ടാമത് ചങ്ങാതി മലയാളത്തില്‍ സാക്ഷരതയും തുടര്‍ന്ന് പഠനവും. ഹമാരി മലയാളം എ പേരില്‍ ഇതിലേക്കായി പ്രത്യേക പാഠപുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഇനി മുതല്‍ നമ്മള്‍ ദോസ്ത്മാരാണെ് ഹിന്ദിയിലുറെക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ചങ്ങാതി സൗഹൃദ സദസ്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തത്.വയനാട് ജില്ലാ സാക്ഷരതാ മിഷനും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടായ്മയാണിത് ചങ്ങാതി സൗഹൃദേ സദസ്സ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷഹര്‍ബാന്‍ സൈതലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അനില്‍കുമാര്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി സൗഹൃദ സംഭാഷണം ഹിന്ദിയില്‍ നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ ഹിന്ദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച യോഗത്തില്‍.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യാഖാന്‍ തലക്കല്‍, സ്വയ നാസര്‍, വൈസ് പ്രസിഡണ്ട് പി.ഹരിഹരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയകുമാരി.എന്‍.എസ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ.വിജയന്‍, കാപ്പന്‍ ഹംസ,ഹമീദ്,ചങ്ങാതി പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറഹ്മാന്‍,മുഹമ്മദ്, എിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ യശോദ സ്വാഗതവും നോഡല്‍ പ്രേരക് വത്സല.കെ.വി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *