January 20, 2026

സംരംഭകർക്ക് ജില്ലാ ഭരണകൂടം സഹായങ്ങൾ ചെയ്യുമെന്ന് കലക്ടർ

0
IMG_20171104_105638
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിൽ  പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടന്ന് കലക്ടർ എസ്.സുഹാസ് പറഞ്ഞു .കൽപ്പറ്റയിൽ ജൂനിയർ ചേംബർ സംഘടിപ്പിച്ച ബി ടു ബി പ്രതിമാസ സംരംഭക ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.

    ജില്ലയുടെ പാരിസ്ഥിതിക പ്രശ്നങ്ങളും പ്രാധാന്യവും കണക്കിലെടുത്ത് സംരംഭകർ കൃഷി അനുബന്ധ സംരംഭങ്ങൾ ആരംഭിക്കുന്നത് നന്നാകുമെന്നും വയനാടിന്റെ ടൂറിസം വികസനത്തിനും ഇത് മുതൽ കൂട്ടാവുമെന്നും അദ്ദേഹം പറഞു.
       കെ.പി. രവീന്ദ്രൻ, അലൻ ബി മാത്യു, മുഹമ്മദ് അജ്മൽ, തുടങ്ങിയവർ ക്ലാസ്സുകളെടുത്തു. നൂറിലധികം യുവ സംരംഭകർ ശില്പശാലയിൽ പങ്കെടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *