June 16, 2025

അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് പൊളിച്ച് മാറ്റണം.

0
20171104_120614

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി  .എടവക ഗ്രാമ പഞ്ചായത്തിലെ രണ്ടേ നാലിൽ ദീപ്തിഗിരി സെന്റ് തോമസ് ദേവാലയത്തിന്റ് സമീപത്ത് കേരള വാട്ടർ അതോറിറ്റി നിർമ്മിച്ചിരിക്കുന്ന വാട്ടർ ടാങ്ക് ഏത് നിമിഷവും നിലംപതിക്കാറായ സാഹചര്യത്തിൽ ടാങ്ക് പൊളിച്ച് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ദിപ്തിഗിരി ദേവാലയ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.  എടവക ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനായി 1973 ൽ നിർമ്മിച്ച ഈ ടാങ്ക് ഇന്ന് പൂർണ്ണമായും തകർന്നിരിക്കുകയാണ് .കോൺക്രീറ്റ് ഭാഗങ്ങൾ ഒരോ ദിവസവും അടർന്ന് വീണ് കൊണ്ടിരിക്കുകയാണ്.പലയിടത്തും ഇരുമ്പ് കമ്പികൾ പുറത്ത് വന്നിട്ടുണ്ട്.ഇവ പൂർണ്ണമായും തുരുമ്പ് എടുത്തിരിക്കുകയാണ്. ചോർച്ചയും അനുഭവപ്പെടുന്നുണ്ട്.45 വർഷത്തോളമായി യാതൊരു വിധ അറ്റകുറ്റപണിയും നടത്താതായിട്ട്. ടാങ്ക് നിലംപതിച്ചാൽ സമിപത്തെദേവാലയം, സൺഡേസ്ക്കൂൾ, സെമിത്തേരി, പള്ളിമുറി, രണ്ടേ നാൽ സിറ്റി, മദ്രസ, ജുമാ മസ്ജിദ് എന്നിവയെയും നിരവധി കുടുംബങ്ങളെയും സാരമായി ബാധിക്കും.    പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്          നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനഞൾ നൽകിയെങ്കിലും നാളിതുവരെയായി യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ടാങ്ക് എത്രയും വേഗം പൊളിച്ച് നീക്കണമെന്നും വലിയ ദുരന്തം സംഭവിച്ചാൽ അതിന്റ് പൂർണ്ണ ഉത്തരവാദിത്വം വാട്ടർ അതോറിറ്റിക്ക് മാത്രമായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.സേവ്യർ ചിറ്റൂ പറമ്പിൽ, പൗലോസ് മലേക്കുടി, മാത്യു പള്ളി കുന്നേൽ, ഷാജി തോണി കുഴി, ജോസ് പുളിയാർമറ്റത്തിൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *