May 2, 2024

പടയൊരുക്കം നവംബര്‍ 5 ന് വയനാ’ട്ടില്‍; കല്‍പ്പറ്റയില്‍ സമാപനം

0
Ramesh Chennithala Udf Padayorukkam
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെിത്തല നയിക്കു പടയൊരുക്കം പ്രക്ഷോഭജാഥയുടെ വയനാട് ജില്ലയിലെ സമാപനപൊതുയോഗം വൈകുന്നേരേം നവംബര്‍ 5 ന് അഞ്ച് മണിക്ക് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് വെച്ച് ചേരും. ആയിരക്കണക്കിന് യു ഡി എഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ എം കെ മുനീര്‍, എം പിമാരായ എം ഐ ഷാനവാസ്, എം കെ പ്രേമചന്ദ്രന്‍, എം വി ശ്രേയാംസ്‌കുമാര്‍, ബെി ബെഹാന്‍, ജോണി നെല്ലൂര്‍, സി പി ജോ, ഷാനിമോള്‍ ഉസ്മാന്‍, കെ പി മോഹനന്‍, റാംമോഹന്‍ തുടങ്ങിയവര്‍ സംസാരിക്കും. പടയൊരുക്കത്തെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കുമെന്നും, പ്രവര്‍ത്തകര്‍ വരുന്ന വാഹനങ്ങള്‍ ടൗണിലേക്ക് പ്രവേശിക്കു ഭാഗത്ത് ഇറങ്ങി വാഹനങ്ങള്‍ ബൈപ്പാസ് റോഡിലേക്ക് മാറ്റി നിര്‍ത്തേണ്ടതാണെും യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അയ്യപ്പക്ഷേത്രപരിസരത്ത് നിന്നും, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഭാഗത്ത് നിന്നും വരു വാഹനങ്ങള്‍ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ പരിസരത്ത് നിന്നും, കോട്ടത്തറ, കണിയാമ്പറ്റ, മുട്ടില്‍, കല്‍പ്പറ്റ ഭാഗത്ത് നിന്നുംവരുവര്‍ മുനിസിപ്പല്‍ ഓഫീസ് പരിസരത്തും പ്രവര്‍ത്തകരെ ഇറക്കി പൊതുയോഗ സ്ഥലത്തേക്ക് എത്തിച്ചേരണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, കവീനര്‍ പി പി ആലി, ട്രഷറര്‍ ടി ജെ ഐസക് എന്നിവര്‍ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *