May 3, 2024

വയനാടൻ തേൻ ആഭ്യന്തര വിപണിയിലേക്ക്

0
Img 20171104 105958
വയനാടൻ തേൻ അഗ് മാർക്ക് അംഗീകാരത്തോടെ ആഭ്യന്തര വിപണിയിലെത്തിക്കുന്നു. ഇതാദ്യമായാണ് വയനാട്ടിൽ നിന്നും ഉദ്പാതിപ്പിക്കുന്ന തേനിന് അഗ്മാർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. വയനാടൻ കാടുകളിൽ നിന്നുൾപെടെയുള്ള വിവിധ തേനുകളാണ് ഗുണനിലവാരം ഉറപ്പ് വരുത്തി വിപണിയിൽ ഇറക്കിയിരിക്കുന്നത്.
വയനാടൻ കാടുകളിൽ നിന്നും ചെറുകിട കർഷകരിൽ നിന്നും ശേഖരിക്കുന്ന തേൻ കലർപ്പില്ലാതെ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞതാണ് നേട്ടത്തിന് കാരണം. 
കാട്ടു തേൻ .,ചെറു തേൻ ,.തുളസിപൂ തേൻ .,കടുക് തേൻ തുടങ്ങി വിവിധ തേനുകളാണ് വർഷങ്ങളായി വൈത്തിരി സ്വദേശിയായ ഉസ്മാൻമ ദാരി വിപണിയിൽ എത്തിക്കുന്നത് .
ഇന്ത്യയിലെ തന്നെ കോടികൾ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് പോലും ലഭിക്കാത്ത അംഗീകാരമാണ് ഉസ്മാൻ മദാരിയുടെ ഒറ്റയാൾ പോരാട്ടത്തിന് ലഭിച്ചത് .
വിപണിയിൽ ലഭിക്കുന്ന തേനിന്റെ നല്ലൊരു പങ്കും വ്യാജമാണെന്ന തിരിച്ചറിവാണ് അത്യാധുനിക സംവിധാനത്തിലൂടെ സംസ്കരിച്ച് ശുദ്ധമായ തേൻ വിപണിയിൽ എത്തിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
 കണ്ണുർ ആസ്ഥാനമായുള്ള മലബാർ ഹണി ആന്റ് ഫുട്പാർക്കുമായി ചേർന്ന് തേൻ സംസ്കരണം വിപുലപ്പെടുത്താൻ കാരണമായി. വയനാടൻ കാടുകളിൽ നിന്നുള്ള ഗുണമേന്മയുള്ള തേൻ ആദിവാസികളുടെ സഹകരണത്തോടെ വിപണിയിൽ ഇറക്കാൻ കഴിഞ്ഞാൽ വയനാടിന് വൻ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഉസ്മാൻ മദാരി പറഞ്ഞു.
     വയനാടൻ തേൻ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ്.സുഹാസ് നിർവ്വഹിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *