June 16, 2025

ഗെയിൽ സമരം:പ്രവാചകനിന്ദ നടത്തിയ സി.പി.എം. മാപ്പ് പറയണം.: പ്രതിപക്ഷ നേതാവ്

0
IMG_20171105_143530_1

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ആശങ്കയിലായ ഒരു പറ്റം ജനങ്ങൾ ഗെയിലിനെതിരെ നടത്തിയ സമരത്തെ കുറിച്ച് നടത്തിയ പ്രസ്താവനയിൽ സി.പി.എം. പ്രവാചകനിന്ദ നടത്തിയിരിക്കുകയാണന്നും പ്രസ്താവന പിൻവലിച്ച് സി.പി.എം മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനന്തവാടിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

  ചർച്ച പൊളിക്കാനും ജനകീയ സമരത്തെ ഒതുക്കാനും മുഖ്യമന്ത്രി ശ്രമിക്കുകയാണ്.പിണറായി ബുദ്ധദേവ് ഭട്ടാചാര്യ ആകരുതെന്നും ചെന്നിത്തല പറഞ്ഞു. 
   തോമസ് ചാണ്ടിക്ക് ഇനി ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലന്നും സി.പി.എം. അന്തസ്സുള്ള പാർട്ടിയാണങ്കിൽ മുഖ്യമന്ത്രി പിണറായി അദ്ദേഹത്തെ സംരംക്ഷിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ നിലപാട് അറിയാൻ താൽപര്യമുണ്ട്. ബി.ജെ.പി.യും സി.പി.എമ്മും തമ്മിൽ ധാരണയുള്ളതിനാലാണ് ലാവ്ലിൻ കേസിൽ സി.ബി.ഐ.അപ്പീൽ പോകാത്തത്. ഇവിടെ  ബി.ജെ.പി.ക്കാർ എന്ത് രാജ്യദ്രോഹം ചെയ്താലും കേസ്സെടുക്കാത്തതും ഇതുകൊണ്ടാണന്ന് ചെന്നിത്തല ആരോപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *