December 14, 2025

എൽ.ഡി.എഫ്. സർക്കാർ വയനാടിനെ അവഗണിച്ചു.

0
IMG_20171105_161818
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: വയനാടിനോട് എൽ.ഡി.എഫ്. സർക്കാർ കടുത്ത അവഗണന കാണിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

നിലമ്പൂർ -വയനാട് – നഞ്ചൻകോഡ്  റയിൽവേ, വയനാട് മെഡിക്കൽ കോളേജ്, ശ്രീ ചിത്തിര മെഡിക്കൽ സെന്റർ, തുടങ്ങി യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആരംഭിച്ച ജനക്ഷേമ – വികസന പദ്ധതികളോട് എൽ.ഡി.എഫ്.സർക്കാർ മുഖം തിരിഞ് നിൽക്കുകയാണ്. കാർഷിക വില തകർച്ചയും വിള തകർച്ചയും കാരണം കാർഷിക മേഖല പൂർണ്ണമായി തകർന്നിട്ടും സർക്കാരിന് അനക്കമില്ല. 
   വികസന കാര്യത്തിൽ ഗവൺമെന്റിന് താൽപര്യമില്ലന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, എം.ഐ.ഷാനവാസ് എം.പി, ഷാനിമോൾ ഉസ്മാൻ ,ജോണി നെല്ലൂർ,  'സി.മമ്മൂട്ടി ,കെ.റോസക്കുട്ടി ടീച്ചർ തുടങ്ങി യു.ഡി.എഫ്. നേതാക്കളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *