കോഴിക്കോട്-വയനാട് ജില്ലാ കലക്ടര്‍മാര്‍ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ പാത സന്ദര്‍ശിക്കണം; ജനാധിപത്യ കേരള കോണ്‍ഗ്രസ്
പടിഞ്ഞാറത്തറ: കഴിഞ്ഞ 23 വര്‍ഷമായി നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത കോഴിക്കോട് വയനാട് കലക്ടര്‍മാര്‍ സന്ദര്‍ശിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സ്റ്റേറ്റ് ഹൈവേ54 എന്ന പേരില്‍ ഈ റോഡ് രേഖകളിലും ദിശാ സൂചികകളിലും മൈല്‍ കുറ്റികളിലും മാത്രം നിലനില്‍ക്കുന്നു. ദേശീയ വനമന്ത്രാലയത്തിന്റെ അനുമതി വേണമെന്നതിനാലാണ് ഈ റോഡ് പാതി വഴിയില്‍ നിലച്ചുപ്പോയത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഈ റോഡിനു വേണ്ടിയുള്ള യാതൊരു അപേക്ഷയും നിലവിലില്ലെന്ന വന മന്ത്രാലയത്തിന്റെ മറുപടി ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ സംസ്ഥാന ഗവര്‍മെന്റ് ഈ പ്രശ്‌നത്തില്‍ ഇടപെടുകയും ഉടന്‍ സത്വര നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് വയനാട് സാക്ഷിയാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. വയനാടിന്റെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായേക്കാവുന്ന ഈ റോഡിനാണ് കിഫ് ബി യില്‍ തുക വകയിരുത്തേണ്ടത്. വടക്കേ ഇന്ത്യയില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വനനിയമങ്ങളില്‍ ഉദാരമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്. ഒരു രാജ്യത്ത് രണ്ടു നിയമം എന്നതിലെ വിരോദാഭാസം നമ്മള്‍ തിരിച്ചറിയണം.കഴിഞ്ഞ വര്‍ഷം കാപ്പി ക്കളത്ത് 70 ദിവസം നീണ്ടു നിന്ന സമരത്തെ സര്‍ക്കാര്‍ അവഗണിച്ചതും വേദനാജനകമാണ്. നിയോജക മണ്ഡലം പ്രസിഡണ്ട് KM ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എ.ആന്റണി ഉദ്ഘാടനം ചെയ്തു.





Leave a Reply