January 19, 2026

ആവേശം തിരതല്ലിയ പഠനസംഗമം

0
03
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : പഠനസംഗമത്തിനെത്തിയ കാക്ക, മുക്കി, ചീരങ്കിയൊക്കെ ആകെ ആവേശത്തിലായിരുന്നു. പഠിക്കാനും എഴുതാനും അവസരം കിട്ടിയത് വലിയ കാര്യം.  ആദിവാസി സാക്ഷരതാ പഠിതാക്കളുടെ സംഗമമായിരുന്നു വേദി. രാവിലെ 8.30 മുതല്‍ മീനങ്ങാടി പഞ്ചായത്ത് ഹാളിലേക്ക് ആദിവാസി സാക്ഷരത പഠിതാക്കള്‍ ഒഴുകിയെത്തി. ജില്ലാ സാക്ഷരതാ മിഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പും മീനങ്ങാടിയില്‍ സംഘടിപ്പിച്ച ആദിവാസി സാക്ഷരതാ പഠിതാക്കളുടെ പഠനസംഗമവും മലയാളഭാഷാ വാരാചരണവുംമീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയന്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആദിവാസി സാക്ഷരതാ പദ്ധതിയിലെ മുതിര്‍ന്ന പഠിതാക്കളായ 90 വയസുള്ള മുക്കി, 96 വയസ്സുള്ള ചീരങ്കി, 89 വയസ്സുള്ള ഓണത്തി, 87 വയസുള്ള നെല്ല, 69 വയസ്സുള്ള കാക്ക, 70 വയസുള്ള നെല്ല എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് സീതാ വിജയന്‍, പി.കറപ്പന്‍, ബീനാ വിജയന്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അസൈനാര്‍ എന്നിവര്‍ ആദരിച്ചു. 300 കോളനികളിലേക്കും റേഡിയോ മാറ്റൊലിയുടെ റേഡിയോ വിതരണം നെന്‍മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കറപ്പന്‍ പഠിതാക്കള്‍ക്ക് റേഡിയോ നല്‍കി. 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി കേരള പിറവി ദിന സന്ദേശം നല്‍കി. ഐ.റ്റി.ഡി.പി അസി. പ്രോജക്ട് ഓഫീസര്‍ ബെി പി തോമസ് മലയാള ഭാഷാ വാരാചരണ സന്ദേശം നല്‍കി.ജനപ്രതിനിധികളായ വാസുദേവന്‍, മിനിജോ, ലിസി പൗലോസ്, വി.സുരേഷ്, രാജി മോള്‍, ബേബിതല, എ.പൈതല്‍, ടി.ചന്ദ്രന്‍, ശോഭ സുരേഷ്, മിനിസാജു, സിന്ധു രാജന്‍, ടി.പി.ഷാജി, ഉഷാ രാജേന്ദ്രന്‍, ശോഭന സുബ്രമണ്യന്‍, സുബൈദ, രതീഷ്, എം.എന്‍.മുരളി, ശശിത ബിന്ധു, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ എം.ഒ.ഗീവര്‍ഗ്ഗീസ്, കെ.മൊയ്തൂട്ടി മാസ്റ്റര്‍, സദാശിവന്‍, പത്മാവധി, പ്രേരക്മാരായ വത്സല.കെ.വി, ഷിന്‍സി.പി.ജി, ചിത്രാദേവി.കെ, ഉഷ.കെ,ബബിത മോള്‍.വി.കെ. ഷിജി.യു.വി. അംബുജം.ടി.വി, റുഖിയ.യു, മറിയ.പി.എം.ഷിജി.വി.വി, ഷീന കെ.പി, ശ്യാമള.കെ സ്റ്റാഫ് പ്രതിനിധി പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ആദിവാസി സാക്ഷരതാ അസി. കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും സ്വയ നാസര്‍ നന്ദിയും പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *