April 20, 2024

തനി നാടൻ വിഭവങ്ങൾ തേടി ആളുകൾ നാട്ടു ചന്തയിലേക്ക്: കൽപ്പറ്റയിലെ ആഴ്ചചന്തയിൽ വില്പന വർദ്ധിച്ചു.

0
Img 20171223 120618
 കൽപ്പറ്റ:തനി നാടൻ വിഭവങ്ങൾ തേടി ആളുകൾ നാട്ടു ചന്തയിലേക്ക്: കൽപ്പറ്റയിലെ ആഴ്ചചന്തയിൽ വില്പന വർദ്ധിച്ചു. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചതോടെ 
ഇന്ന് കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍. പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണത്തിന്‍റെ ലഭ്യത സമൂഹത്തിന്‍റെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നു. പുതുതലമുറയുടെ ജീവിതരീതിയില്‍ വന്ന മാറ്റം ഏറെ ബാധിച്ചത് ഭക്ഷണരീതിയിലാണ് അതിനാല്‍ തന്നെ ആരോഗ്യകരമായ സമൂഹം എന്നത് അപ്രാപ്യമായിക്കൊണ്ടിരിക്കുന്നു
ഈ സാഹചര്യത്തില്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും നബാര്‍ഡിന്‍റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി എന്ന കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആഴ്ചചന്ത പ്രവർത്തിക്കുന്നത്. മറ്റ് ഉല്പാദക കമ്പനിയിലെ കർഷകരും ഇതിൽ പങ്കാളികളാവുന്നു.     ڇനല്ലഭക്ഷണം ആരോഗ്യത്തിന് കാര്‍ഷിക ജൈവവൈവിധ്യത്തിന്‍റെ പ്രാധാന്യംڈ എന്ന ആശയത്തെ ഉള്‍കൊണ്ട് കല്‍പ്പറ്റയിലെ ലളിത് മഹല്‍ ഓഡിറ്റോറിയത്തിന് സമീപത്തായി 2017 ഡിസംബര്‍ 23-ന് ശനിയാഴ്ചയാണ് നാട്ടു   ചന്ത എന്ന പേര് നല്‍കിയിട്ടുള്ള ആഴ്ച ചന്തയ്ക്ക് തുടക്കം കുറിച്ചത്. അതിന് ശേഷം എല്ലാ ശനിയാഴ്ചയും ചന്ത പ്രവർത്തിക്കുന്നുണ്ട്.


നാടൻ വിഭവങ്ങൾ തേടി ഇപ്പോൾ ധാരാളം ആളുകൾ എത്തുന്നുണ്ടന്ന് കർഷകർ പറഞ്ഞു. പരമ്പരാഗത രീതിയില്‍ കൃഷി ചെയ്ത വയനാടിന്‍റെ തനതായ ഗന്ധകശാല, ജീരകശാല അരിയും, നാടന്‍ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, നാടന്‍ പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യജ്ഞങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുവാനും വിപണനത്തിനുമായി  എല്ലാ ശനിയാഴ്ചയും കർഷകർ ഇവിടെ എത്തിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *