April 25, 2024

ജനാധിപത്യ നിഷേധത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം; എം.എസ്.എഫ്.വയനാട് ജില്ലാ വിദ്യാര്‍ത്ഥി റാലി നാളെ

0
കല്‍പ്പറ്റ. ജനാധിപത്യ നിഷേധത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം എന്ന പ്രമേയത്തില്‍ എം.എസ്.എഫ്.വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥി റാലിയും പൊതു സമ്മേളനവും നാളെ വൈകുന്നേരം 3 മണിക്ക് കല്‍പ്പറ്റയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റാലിയും പൊതു സമ്മേളനവും ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍.എം.പി.ഉദ്ഘാടനം ചെയ്യും. കേന്ദ്ര-കേരള ഭരണത്തിന്റെ പിന്‍ബലത്തില്‍ ഫാസിസ്റ്റു ശക്തികള്‍ വ്യപകമായി അഴിച്ച് വിടുന്ന അക്രമങ്ങള്‍ക്കും ജനാധിപത്യ നിഷേധങ്ങള്‍ക്കും എതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നത്.ഭക്ഷണ,വിശ്വസ ആചാര, അഭിപ്രായ സ്വാതന്ത്രത്തില്‍ പോലും ഇടപെട്ട് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന ഫാസിസ്റ്റു നിലപാടുകള്‍ക്കെതിരെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.എസ്.എഫ് ജില്ലയില്‍ ഫാസിസ്റ്റു വിരുദ്ധ ക്യാമ്പയിന്‍ ആചരിച്ചത്.മൗലീക അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്ന കാലത്ത് ഇതിന്റെ ഭവിഷത്തുകളെക്കുറിച്ച് വിദ്യാര്‍ത്ഥി സമൂഹത്തെ ഉണര്‍ത്തുന്നതിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ പഠന ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ നേതൃ സംഗമവും നിയോജക മണ്ഡലം തലത്തില്‍ പ്രതിനിധി സമ്മേളനവും നടത്തി.ക്യാമ്പയിന് സാമാപനം കുറിച്ച് നടക്കുന്ന വിദ്യാര്‍ത്ഥി റാലി ഇന്ന് വൈകുന്നേരം 3 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ.സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും.റാലിക്ക് ശേഷം വിജയ പമ്പ് പരിസരത്ത് പൊതു സമ്മേളന വും നടക്കും. മുസ്ലിം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ.ഫിറോസ്, എം.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ.കരീം, ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി, ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍, എം. സ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.നവാസ് സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി.മൊയ്തീന്‍കുട്ടി, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ് യാഖാന്‍ തലക്കല്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം വി.പി.സി, ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, സെക്രട്ടറി അസറുദ്ദീന്‍ കല്ലായി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *