April 20, 2024

നാഷണല്‍ ജാക്ക് മിഷന്‍ രൂപീകരിക്കണം; ഡോ. ഡി.എല്‍ മഹേശ്വര്‍

0
അമ്പലവയല്‍: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ദേശീയ ചക്ക മിഷന്‍ (നാഷണല്‍ ജാക്ക് മിഷന്‍) രൂപീകരിക്കണമെന്ന്‍ കര്‍ണ്ണാടക,ബേഗല്‍ കോട്ട് ഹോര്ട്ടികള്‍ച്ചറല്‍ സയന്‍സ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഡി.എല്‍ മഹേശ്വര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര പുഷ്പ മേളയോടനുബന്ധിച്ച് അമ്പലവയലില്‍ ആരംഭിച്ച അന്തര്‍ ദേശീയ ഓര്‍ക്കിഡ്, സ്‌ട്രോബറി പുഷ്പഫല ശില്പശാലയില്‍ പ്രബന്ധാവതരണത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ജീവിത ശൈലി രേഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പോഷക സമൃദ്ധിയുടെ ഉറവിടമായ ചക്ക കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഓയില്‍പാം മിഷന്റേ മാതൃകയില്‍ കൃഷി, ഹോര്ട്ടികള്‍ച്ചര്‍, ആയുഷ്,പട്ടികജാതി/പട്ടികവര്‍ഗ്ഗക്ഷേമം, വനിതാ സാമൂഹിക ക്ഷേമം തുടങ്ങി വിവിധ വകുപ്പുകളുടെയും സ്റ്റാര്‍ട്ടപ്, നൈപുണ്യ വികസന പദ്ധതികളുടെയും ഏകോപനത്തോടെ ജാക്ക് മിഷന്‍ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ അടുത്ത നൂറ്റാണ്ടകളിലേക്കുളള ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരവും വരുമാന വര്‍ദ്ധനവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വരള്‍ച്ച, വെളളപൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനും , കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും സാധിക്കും. ഹോര്ട്ടികള്‍ച്ചര്‍ സയന്‍സസ് സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ ചക്കയ്ക്കുവേണ്ടി മാത്രമായി ശാസ്ത്രീയ ദ്രുത കര്‍മ്മ സേന പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്രോണമി, വിളപരിപാലനം, സംസ്‌കരണം മൂല്യ വര്‍ദ്ധനവ് , സര്‍വ്വേ, വിപണനം, നടീല്‍ സമ്പ്രദായം തുടങ്ങി ചക്കയ്ക്കുവേണ്ടി മാത്രമുളള കര്‍മ്മ സേനയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ ശേഖരിച്ച് എണ്‍പതിലധികം വ്യത്യസ്തയിനം പ്ലാവ് സര്‍വകലാശാലാ കാമ്പസില്‍ വളരുന്നുണ്ട്. ചക്കയെ പ്രോല്‍സാഹിപ്പക്കുന്നതിനായി വിവിധ പദ്ധതികളെ ഏകോപിപ്പിച്ച് ചക്ക യജ്ഞം നടുവരുന്നുണ്ട്. ഫലങ്ങള്‍ക്കുവേണ്ടിയുളള ദേശീയ ഗവേഷണ കേന്ദ്രത്തിന്റെയും (എ.ഐ.സി.ആര്‍.പി), ദേശീയ ഗവേഷണ കേന്ദ്രത്തിന്റെയും (എന്‍.ആര്‍.സി) തുടങ്ങിയവയുടെ സഹകരണത്തോടെ കേരളം,കര്‍ണ്ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചക്ക യജ്ഞം വിപുലമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയില്‍ കൃഷി മന്ത്രി കൃഷ്ണ ഭൈര ഗൗഡയും, ഹോര്ട്ടികള്‍ച്ചര്‍ വകുപ്പ് മന്ത്രി എസ്.എസ് മല്ലികാര്‍ജ്ജുനയും ചക്ക പ്രോല്‍സാഹന പദ്ധതിയ്ക്ക് നേരിട്ട് നേതൃത്വം വഹിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ മണിക്കൂറില്‍ 200 കിലോ സംസ്‌കരിക്കാവുന്ന സംസ്‌കരണ കേന്ദ്രവുമുണ്ട്. കേരളത്തിന് പഴവര്‍ഗ്ഗ സംസ്‌കരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും, വയനാട്ടില്‍ ഇതിന് തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാതയോരങ്ങളിലും, തരിശായി കിടക്കുന്ന ഭൂമിയിലും പ്ലാവ് നട്ട്പിടിപ്പിക്കാനുളള ശ്രമമാണ് ഉണ്ടാകേണ്ടത്. കുറഞ്ഞ ചെലവില്‍ ആര്‍ക്കും ഏറ്റെടുക്കാന്‍ കഴിയുന്ന വലിയ പദ്ധതിയാണ് ചക്ക യജ്ഞം എന്നും അദ്ദേഹം പറഞ്ഞു. പുഷ്പ കൃഷിയും , പരിസ്ഥിതി പുനസ്ഥാപനവും എന്ന വിഷയത്തില്‍ ചെറുപഴങ്ങളും വൈവിധ്യവും ഉപയുക്തതയും എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യ പ്രഭാഷണവും നടത്തി. ചക്ക ഇപ്പോള്‍ ചെറു പഴങ്ങളുടെ ഗണത്തിലാണെന്നും ഇത് വൈരുദ്ധ്യവുമാണെന്ന്‍ അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *